ന്യൂഡൽഹി: വായ്പ മൊറട്ടോറിയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന് രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീംകോടതി. രണ്ടാഴ്ചക്കകം കേന്ദ്രസർക്കാറും ആർ.ബി.ഐയും ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ആഗസ്റ്റ് 31ന് അവസാനിച്ച വായ്പ മൊറട്ടോറിയം കാലാവധി സെപ്റ്റംബർ 28 വരെ നീട്ടി നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കേന്ദ്രസർക്കാറിനും ആർ.ബി.ഐക്കും ഇത് അവസാന അവസരമാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ മൊറട്ടോറിയം വിഷയത്തിൽ തീരുമാനമുണ്ടാകണം. ഇനിയും കേസ് മാറ്റിവെക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് കേന്ദ്രസർക്കാറിനെ അറിയിച്ചു.
ജസ്റ്റിസുമാരായ അശോക് ഭൂഷൻ, ആർ.സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവർ വീഡിയോ കോൺഫറൻസിലൂടെയാണ് കേസ് പരിഗണിച്ചത്. മൊറട്ടോറിയം കാലയളവിൽ വായ്പ പലിശ ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.