ജി.എസ്.ടി വിഹിതം നിർത്തുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കും –ധനമന്ത്രി

തൃശൂർ: ജി.എസ്.ടി വിഹിതമായി സംസ്ഥാനത്തിന് നൽകേണ്ട തുക ജൂൺ 30ന് നിർത്തലാക്കുന്നതോടെ വർഷം 17,000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിന് ഉണ്ടാകുമെന്നും അത്​ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രത്യേക ഗ്രാന്‍റിൽതന്നെ 7000 കോടി കുറയും. അടുത്തമാസം മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധി സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. രാജ്യത്തെ ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളുമെല്ലാം റെക്കോഡ് ലാഭം നേടി മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്തിനുള്ള സഹായം വെട്ടിക്കുറയ്‌ക്കേണ്ട കാര്യമില്ല. അഞ്ച് സംസ്ഥാനങ്ങൾക്കുമാത്രമേ തുക നൽകിയിട്ടുള്ളൂ. കേരളത്തോട് കേന്ദ്രത്തിന് രാഷ്ട്രീയവിരോധം ഉണ്ടോ എന്ന് കണക്കുകൾ പൂർണമായി പരിശോധിക്കാതെ പറയാനാവില്ല. ബി.ജെ.പിയുടെ ചില നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ബാലിശമാണ്.

പാചകവാതകത്തിന് സംസ്ഥാനം നികുതി ഈടാക്കുന്നുവെന്നു പറഞ്ഞ കേന്ദ്രമന്ത്രി സ്വയം ചെറുതാകുകയാണ്. ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ചേർന്ന് ചോദിച്ചുവാങ്ങുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Suspension of GST will affect development activities: Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT