സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച ടെക്നോളജി സെക്ടറിൽ വൻ പ്രതിസന്ധിയുണ്ടാക്കി​യെന്ന് നെതന്യാഹു

ടെൽ അവീവ്: സിലിക്കൺവാലി ബാങ്കിന്റെ തകർച്ച ടെക്നോളജി സെക്ടറിൽ വൻ പ്രതിസന്ധിയുണ്ടാക്കിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിൽ ടെക്നോളജി സെക്ടറിൽ പ്രവർത്തിക്കുന്നവരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേൽ സമ്പദ്‍വ്യവസ്ഥ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റോമിൽ നിന്ന് ടെക്നോളജി രംഗ​ത്തുള്ളവരുമായി ചർച്ച നടത്തി. ഇസ്രായേലിൽ തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തിൽ വിശദമായ ചർച്ചയുണ്ടാകും. ഇസ്രായേൽ ധനകാര്യ മന്ത്രിയുമായും പ്രതിസന്ധി ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. എസ്.വി.ബി ബാങ്കുമായി ധനകാര്യ ബന്ധമുള്ള ഇസ്രായേൽ കമ്പനികൾക്ക് പണപ്രതിസന്ധിയുണ്ടായാൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയെ തുടർന്ന് യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ടെക് സെക്ടറിൽ ആശങ്ക ഉയർന്നിരുന്നു. കടുത്ത പ്രതിസന്ധിയെ തുടർന്ന് സിലിക്കൺവാലി ബാങ്ക് കഴിഞ്ഞ ദിവസം തകർന്നിരുന്നു. ഇത് ആഗോള സമ്പദ്‍വ്യവസ്ഥയിൽ തന്നെ കടുത്ത ആശങ്ക ഉയർത്തിയിരുന്നു.

Tags:    
News Summary - SVB bankruptcy created 'major crisis' in tech industry, says Israel's PM Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.