അയാളുടെ മണ്ടൻ തീരുമാനങ്ങളാണ് ബാങ്കിനെ തകർത്തത്; എസ്.വി.ബി തകർച്ചയിൽ ജീവനക്കാരൻ

വാഷിങ്ടൺ: സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച സംബന്ധിച്ച വാദപ്രതിവാദങ്ങളാണ് യു.എസിൽ ഇപ്പോൾ ചൂടുപിടിക്കുന്നത്. ആരാണ് ബാങ്കിന്റെ തകർച്ചക്ക് കാരണക്കാരനെന്ന ചർച്ച രാജ്യത്തെ ടെക് ലോകത്തും സജീവമാവുകയാണ്. ഇതി​നിടെ ബാങ്കിന്റെ തകർച്ചയിൽ സി.ഇ.ഒയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാർ. ബാങ്കിലെ ജീവനക്കാരനെ ഉദ്ധരിച്ച് സി.എൻ.എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സി.ഇ.ഒ ഗ്രേഗ് ബെക്കറിന്റെ തീരുമാനങ്ങളാണ് ബാങ്കിനെ തകർത്തതെന്നാണ് ജീവനക്കാരൻ പറയുന്നത്. ബാങ്കിന്റെ പ്രതിസന്ധിയെ കുറിച്ചുള്ള വിവരങ്ങൾ പൊതുജനമധ്യത്തിൽ വെളിപ്പെടുത്താനുള്ള സി.ഇ.ഒയുടെ തീരുമാനം തെറ്റായിരുന്നു. ബാങ്കിൽ ആവശ്യത്തിന് പണമില്ലാതെ പ്രതിസന്ധിയെ കുറിച്ചുള്ള വിവരങ്ങൾ സി.ഇ.ഒ പുറത്ത് വിട്ടിരുന്നു. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ എത്തിയപ്പോൾ നൽകാൻ ബാങ്കിന് സാധിക്കാതെ വന്നു. ഇത് ബാങ്കിന്റെ തകർച്ചക്ക് കാരണമായെന്നും മണ്ടൻ തീരുമാനമാണ് സി.ഇ.ഒ എടുത്തതെന്നുമാണ് കമ്പനിയിലെ ജീവനക്കാരൻ വിശദീകരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച മൂലധനമായി 2.25 ബില്യൺ ഡോളർ സ്വരൂപിക്കാൻ ബാങ്ക് ഒരുങ്ങുകയാണെന്ന് സി.ഇ.ഒ ബെക്കർ അറിയിച്ചിരുന്നു. 21 ബില്യൺ ഡോളറിന്റെ ആസ്തികൾ 1.8 ബില്യൺ ഡോളർ നഷ്ടത്തിൽ വിൽക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം സിലിക്കൺവാലി ബാങ്കിന്റെ നിക്ഷേപകർക്കിടയി​ൽ വലിയ ചലനങ്ങളുണ്ടാക്കി. ബാങ്കിൽ നിക്ഷേപമുള്ള യു.എസ് സ്റ്റാർട്ടപ്പുകൾ 42 ബില്യൺ ഡോളർ വ്യാഴാഴ്ച തന്നെ പിൻവലിച്ചിരുന്നു.

Tags:    
News Summary - SVB collapse: Employees upset with CEO's ‘Idiotic’ decisions, blame him for fail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT