വിപണിമൂല്യത്തിൽ മാരുതിയെ പിന്തള്ളി ടാറ്റ മോട്ടോഴ്സ്

ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​ക്കി​യെ പി​ന്ത​ള്ളി, വി​പ​ണി​മൂ​ല്യ​ത്തി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ്. ചൊ​വ്വാ​ഴ്ച ബോം​ബെ ഓ​ഹ​രി വി​പ​ണി​യി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് ഓ​ഹ​രി​ക്ക് 2.19 ശ​ത​മാ​നം വി​ല ക​യ​റു​ക​യും മാ​രു​തി ഓ​ഹ​രി വി​ല കു​റ​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ടാ​റ്റ മു​ന്നി​ൽ ക​യ​റി​യ​ത്.

ടാ​റ്റ മോ​ട്ടോ​ഴ്സ് ഓ​ഹ​രി 859.25 രൂ​പ​യി​ലാ​ണ് ഇ​ന്ന് ​​​​ക്ലോ​സ് ചെ​യ്ത​ത്. ടാ​റ്റ മോ​ട്ടോ​ഴ്സി​ന്റെ ​പ്ര​ത്യേ​ക വോ​ട്ട​വ​കാ​ശ​മു​ള്ള ഡി.​വി.​ആ​ർ ഓ​ഹ​രി വി​ല​യും 1.63 ശ​ത​മാ​നം ക​യ​റി 572.65ലെ​ത്തി. ഇ​തോ​ടെ ക​മ്പ​നി ഓ​ഹ​രി​ക​ളു​ടെ മൊ​ത്തം വി​പ​ണി​മൂ​ല്യം 3,14,635 കോ​ടി രൂ​പ​യാ​യി. മാ​രു​തി ഓ​ഹ​രി​ക​ളു​ടെ മൊ​ത്തം വി​പ​ണി​മൂ​ല്യം 3,13,058 കോ​ടി രൂ​പ​യാ​ണ്.

Tags:    
News Summary - Tata Motors overtakes Maruti in market value

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT