ന്യൂഡൽഹി: എയർ ഇന്ത്യയുടെ നിയന്ത്രണാധികാരം ടാറ്റ ഗ്രൂപ്പിന് ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കമ്പനി മുൻ ഡയറക്ടർ ജിതേന്ദ്രർ ഭാർഗവ. ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള പണമുണ്ടെന്നും അവർക്ക് കമ്പനിയെ കരകയറ്റാനാകുമെന്നും എയർ ഇന്ത്യ മുൻ ഡയറക്ടർ വ്യക്തമാക്കി.
ടാറ്റക്കും എയർ ഇന്ത്യക്കുമിടയിൽ വൈകാരികമായൊരു ബന്ധമുണ്ട്. അതുകൊണ്ട് എയർ ഇന്ത്യയെ ഏറ്റെടുത്താൻ നടത്താൻ അവർക്ക് സാധിക്കും. വ്യോമയാന രംഗത്തെ കുറിച്ച് അറിവില്ലാത്ത ചില ഉദ്യോഗസ്ഥരാണ് എയർ ഇന്ത്യയെ നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ഇതിന് പുറമേ ഈ മാസമാദ്യമാണ് എയർ ഇന്ത്യയെ വാങ്ങാനുളള താൽപര്യപത്രം ടാറ്റ ഗ്രൂപ്പിന് സമർപ്പിച്ചത്. ടാറ്റക്കൊപ്പം സ്പൈസ്ജെറ്റും എയർ ഇന്ത്യയെ വാങ്ങാനായി താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്.
1932ലാണ് എയർ ഇന്ത്യയുടെ ആദ്യരൂപമായ ടാറ്റ എയർലൈൻസ് സ്ഥാപിതമാവുന്നത്. ജെ.ആർ.ഡി ടാറ്റയായിരുന്നു കമ്പനിക്ക് പിന്നിൽ. പിന്നീട് 1947ൽ ടാറ്റ എയർലൈൻസ് എയർ ഇന്ത്യയായി ദേശസാൽക്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.