കേന്ദ്ര സർക്കാറിന്‍റെ സൗജന്യ ഭക്ഷണ പദ്ധതി ഒരു വർഷം കൂടി നീട്ടും

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ സൗജന്യ ഭക്ഷണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി നീട്ടുമെന്ന് ബജറ്റ് പ്രഖ്യാപനം. 81 കോടി ജനങ്ങൾക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് കേന്ദ്ര പദ്ധതി.

മുഴുവൻ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവെന്നും ഇത് കേന്ദ്ര സർക്കാർ വഹിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Tags:    
News Summary - The central government's free food scheme pm garib kalyan yojana will be extended by one more year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT