തിരുവനന്തപുരം: പ്രതിസന്ധിയുണ്ടെങ്കിലും മദ്യത്തിന്‍റേയും ഇന്ധനത്തിന്‍റേയും നികുതി വർധിപ്പിക്കില്ലെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇന്ധനവില കൂടി നിൽക്കുകയാണ്. മദ്യത്തിന് ഇപ്പോൾ തന്നെ നികുതി കൂടുതലാണ്. എന്നാൽ മറ്റ് മേഖലകളിൽ കാലോചിത പരിഷ്കാരങ്ങൾ ഉണ്ടാവുമെന്ന സൂചന മന്ത്രി നൽകി.
ഭൂമിയുടെ ന്യായവില ഉൾപ്പടെയുള്ളവയിൽ മാറ്റങ്ങളുണ്ടാവും. നിലവിൽ വാണിജ്യാവശ്യത്തിനും അല്ലാത്തതിനും ഉപയോഗിക്കുന്ന ഭൂമിക്ക് ഒരേ നികുതിയാണ് ഈടാക്കുന്നത്. ഇതിൽ മാറ്റം വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇത് എത്രമാത്രം പ്രായോഗികമാണെന്ന് പരിശോധിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, ക്ഷേമപെൻഷൻ വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാട് ധനമന്ത്രി പറഞ്ഞില്ല. സാമ്പത്തികരംഗം മെച്ചപ്പെടുമ്പോൾ അതിന് ആനുപാതികമായി പെൻഷനിൽ ഉൾപ്പടെ വർധനയുണ്ടാകുമെന്നാണ് ധനമന്ത്രിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.