ഉയരുന്ന ഇന്ധനവിലയില്‍നിന്നുണ്ടാകുന്ന ബാധ്യതകള്‍ ലഘൂകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഇന്ധന നികുതി കുറക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് നടപടി കൈക്കൊള്ളണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം 32.9 രൂപയാണ് എക്‌സൈസ് നികുതിയായി പിരിക്കുന്നത്. സംസ്ഥാനങ്ങളിൽ വാറ്റ് പലയിടങ്ങളിലും വ്യത്യസ്തമാണ്. എക്‌സൈസ് നികുതിയിലും വാറ്റിലും വരുത്തുന്ന കുറവ് സാധാരണക്കാരെൻറ കൈവശം െചലവാക്കാവുന്ന പണത്തിെൻറ തോത് വര്‍ധിപ്പിക്കും. ഇത് ഉപഭോക്തൃ വിപണിയില്‍ പ്രതിഫലിക്കുകയും സമ്പദ്വ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ഇന്ത്യയില്‍, വിലക്കയറ്റനിരക്ക് കുറക്കുക എന്നത് റിസര്‍വ് ബാങ്കിെൻറ മാത്രം ജോലിയല്ല. സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും മാത്രമല്ല, വില നിലവാരം പിടിച്ചുനിര്‍ത്തുന്നതില്‍കൂടിയാണ് 2021ല്‍ ലോകമെങ്ങുമുള്ള നയരൂപവത്കരണ വിദഗ്ധര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസ്വരരാജ്യങ്ങള്‍ മാത്രമല്ല, വികസിതരാജ്യങ്ങളും വിലവര്‍ധനയുടെ സമ്മര്‍ദം നേരിടുന്നു. വര്‍ധിക്കുന്ന വിലനിരക്കുകളാണ് പല സമ്പദ്വ്യവസ്ഥകളെയും കൂടുതല്‍ ഉത്തേജക പദ്ധതികളില്‍നിന്ന് തടയുന്നത്. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു പൂര്‍ണമായും മോചനം നേടുന്നതിനു മുമ്പുതന്നെ ചില രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശവര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു.
പണപ്പെരുപ്പനിരക്കിലുണ്ടായ വര്‍ധനയുടെ കാരണങ്ങളിലൊന്ന് ഉല്‍പന്നവിലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനയാണ്. വര്‍ധിക്കുന്ന ക്രൂഡ് ഓയില്‍ വില ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വലിയ ഭാരം നല്‍കുന്നു. 2021 ജൂലൈയില്‍ ഇന്ത്യ 12.89 ബില്യണ്‍ യു.എസ് ഡോളറിനുള്ള അസംസ്‌കൃത എണ്ണയും ഉപോല്‍പന്നങ്ങളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ജൂലൈയില്‍ ഇറക്കുമതിയുടെ 27.7 ശതമാനവും എണ്ണയും അനുബന്ധ ഉല്‍പന്നങ്ങളുമായിരുന്നു.
ഇന്ത്യയില്‍, ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള വില നിരക്കാണ് റിസര്‍വ് ബാങ്കിെൻറ പണനയ രൂപവത്കരണത്തിന് അടിസ്ഥാനമാക്കുന്നത്. ഉപഭോക്തൃ വിലസൂചികയില്‍തന്നെ, ഇന്ധനവും വെളിച്ചവുമാണ് 6.84 ശതമാനം. ഉപഭോക്തൃ വില സൂചിക സഞ്ചിയില്‍ ഇന്ധനത്തിെൻറ പങ്ക് 10 ശതമാനത്തില്‍ താഴെ മാത്രമാണെങ്കിലും ക്രൂഡ് ഓയില്‍ വിലക്ക് മൊത്തത്തിലുള്ള വിലക്കയറ്റ നിരക്കുമായി വലിയ ബന്ധമുണ്ട്. എണ്ണവില കൂടുന്നത് മറ്റുല്‍പന്നങ്ങളുടെ വിലവര്‍ധനക്കും ഇടയാക്കും. ഉല്പാദനെച്ചലവിലെ വര്‍ധനയുടെ ഭാരം സ്വാഭാവികമായും ഉപഭോക്താക്കളിലെത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.