ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. സർക്കാർ ജീവനക്കാർക്ക് ട്രാവൽ വൗച്ചറുകളും ഉത്സവകാല അഡ്വാൻസും നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ട്രാവൽ വൗച്ചറുകൾ നൽകാനായി 5,675 കോടി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. പൊതുമേഖല ബാങ്കുകളിലെ ജീവനക്കാർക്ക് പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടിയും മാറ്റിവെച്ചിട്ടുണ്ട്. ഇതിലൂടെ സമ്പദ്വ്യവസ്ഥയിൽ 19,000 കോടിയുടെ ഇടപാടുകൾ നടക്കുമെന്നാണ് ധനമന്ത്രാലയത്തിെൻറ പ്രതീക്ഷ.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് 10 തവണകളായി തിരിച്ചടക്കാവുന്ന രീതിയിൽ പരമാവധി 10,000 രൂപയാണ് അഡ്വാൻസായി നൽകുക. ഇതിനായി പണമുള്ള റുപേ കാർഡുകൾ ജീവനക്കാർക്ക് നൽകും. ഇത് ഉപയോഗിച്ച് ജീവനക്കാർക്ക് ഇടപാടുകൾ നടത്താം. ഇതിെൻറ ബാങ്ക് ഇടപാട് ചാർജ് കേന്ദ്രസർക്കാർ വഹിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഈ നടപടിയിലൂടെ പരമാവധി 8,000 കോടി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് മൂലം രാജ്യത്തെ ഉപഭോഗത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് ഉയർത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാറിെൻറ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.