ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവ്. സമ്പദ്വ്യവസ്ഥകൾ വീണ്ടും സജീവമായതാണ് തൊഴിലില്ലായ്മ നിരക്ക് കുറയാനുള്ള കാരണം. പ്രതിവാര തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിൽ നിന്ന് 8.7 ശതമാനമായി കുറഞ്ഞു. ഗ്രാമീണ മേഖലയിലാണ് സ്ഥിതി കൂടുതൽമെച്ചപ്പെട്ടത്.
മൺസൂണിെൻറ വരവും നിയന്ത്രണങ്ങളിലെ ഇളവുമാണ് ഗ്രാമീണ മേഖലക്ക് ഗുണകരമാവുന്നത്. സെൻറർ ഫോർ മോണിറ്ററിങ് ഇക്കോണമിയുടെ കണക്ക് പ്രകാരം ജൂൺ 13ന് അവസാനിച്ച ആഴ്ചയിൽ നഗര മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു. മേയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായിരുന്നു. മേയ് അവസാനവാരം തൊഴിലില്ലായ്മ നിരക്ക് 18 ശതമാനത്തിലെത്തിയിരുന്നു.
എന്നാൽ ഗ്രാമീണ മേഖലയിൽ സ്ഥിതി കുറച്ചു കൂടി മെച്ചമാണ്. തൊഴിലില്ലായ്മ നിരക്ക് 10.63 ശതമാനത്തിൽ നിന്ന് 8.23ലേക്ക് താണു. അതേസമയം, ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ തൊഴിലില്ലായ്മ ഉയർന്ന് തന്നെ നിൽക്കുകയാണ്. കോവിഡ് ഒന്നാം തരംഗവുമായി താരതമ്യം ചെയ്യുേമ്പാൾ കുറഞ്ഞ തൊഴിൽ നഷ്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.