യു.പി.ഐ ​ഇടപാടുകൾ നടത്താനും വായ്പ; പുതിയ സേവനം പ്രഖ്യാപിച്ച് ആർ.ബി.ഐ

ഡെബിറ്റ്/ക്രെഡിറ്റ് കാർഡിന്റെ സഹായമില്ലാതെയും യു.പി.ഐ ഇടപാടുകൾ നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് ആർ.ബി.ഐ. കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ നിന്നും വിഭിന്നമായി ബാങ്കുകൾ അനുവദിക്കുന്ന പ്രത്യേക വായ്പതുക ഉപയോഗിച്ചും (ക്രെഡിറ്റ് ലൈൻ) ഇനി യു.പി.ഐ സേവനം ആസ്വദിക്കാം. ഗവർണർ ശക്തികാന്ത ദാസാണ് പുതിയ സേവനം അവതരിപ്പിച്ചത്. ഇത് യു.പി.ഐ സേവനങ്ങളെ കൂടുതൽ ജനകീയമാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഡിപ്പോസിറ്റ് അക്കൗണ്ട് ഉപയോഗിച്ചാണ് യു.പി.ഐ സേവനങ്ങൾ ലഭ്യമാകുന്നത്. ഇതിനൊപ്പം സേവനത്തിനായി പ്രീ-പെയ്ഡ് വാലറ്റുകളുമുണ്ട്. ഇതിന് പുറമേ ബാങ്കുകൾ നൽകുന്ന വായ്പയും ഇനി യു.പി.ഐ സേവനങ്ങൾക്കായി ഉപയോഗിക്കാം. ഡിജിറ്റൽ ബാങ്കിങ്ങിന് ഇത് വലിയൊരു മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. പുതിയ സംവിധാനം ഉപഭോക്താകൾക്ക് വായ്പ ലഭിക്കുന്നതിന്റെ സമയപരിധി കുറക്കുമെന്നും ബാങ്കിങ് രംഗത്തെ വിദഗ്ധർ പറഞ്ഞു.

എന്താണ് ക്രെഡിറ്റ് ലൈൻ

ഉപഭോക്താക്കൾക്ക് കടമായി നൽകുന്ന നിശ്ചിത തുകയെയാണ് ആർ.ബി.ഐ ഗവർണർ ഇന്ന് ക്രെഡിറ്റ് ലൈൻ എന്ന് വിശേഷിപ്പിച്ചത്. ഇതിൽ നിന്നും ഇഷ്ടമുള്ള തുക അവർക്ക് പിൻവലിക്കാം. ഇതിന് യു.പി.ഐയെയും ഉപയോഗിക്കാം. പിൻവലിക്കുന്ന തുകക്ക് മാത്രം പലിശ നൽകിയാൽ മതിയാകും.

യു.പി.ഐ സേവനം ഉപയോഗിക്കുന്നവരെ പുതിയ സംവിധാനം സഹായിക്കുന്നതെങ്ങനെ ​?

നിലവിൽ ഡെബിറ്റ് അക്കൗണ്ടുകളുമായും റുപേ ക്രെഡിറ്റ് കാർഡുമായിട്ടാണ് യു.പി.ഐ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ആർ.ബി.ഐയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് ക്രെഡിറ്റ് അക്കൗണ്ടുകളും യു.പി.ഐയുമായി ബന്ധിപ്പിക്കാം. ഇതിൽ ​വായ്പ അക്കൗണ്ടുകളും ഉൾപ്പെടും.

Tags:    
News Summary - UPI to now allow borrowers to access digital credit lines from banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.