തെറ്റായ യു.പി.ഐ ഐ.ഡിയി​ലേക്ക് പണമയച്ചാൽ എങ്ങനെ തിരിച്ചുകിട്ടും ?

ന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റത്തിൽ വൻ പുരോഗതിയാണ് കഴിഞ്ഞ ഏതാനം വർഷങ്ങളായി ഉണ്ടാവുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 23 ബില്യൺ ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്. ഏകദേശം 38 ലക്ഷം കോടിയുടെ ഇടപാടുകൾ ഇക്കാലയളവിൽ നടന്നു. യു.പി.ഐ ഇടപാടുകൾക്ക് ജനപ്രിയമാവുമ്പോൾ സുരക്ഷ സംബന്ധിച്ച ആശങ്കകളും മറുവശത്ത് ഉയരുന്നുണ്ട്. ഇതിലൊന്ന് തെറ്റായ യു.പി.ഐ ഐഡിയിലേക്ക് പണമയച്ചാൽ എങ്ങനെ തിരിച്ചു കിട്ടുമെന്നതാണ്.

വൻകിട ഷോപ്പുകൾ മുതൽ തെരുവ് കച്ചവടക്കാർ വരെ ഇന്ന് യു.പി.ഐ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ വലിയൊരു വിഭാഗവും യു.പി.ഐ ഇടപാടുകൾക്കായി ഉപയോഗിക്കുന്നു. ഇടപാടുകൾക്കിടെ ചിലപ്പോഴെങ്കിലും തെറ്റായ യു.പി.ഐ ഐഡിയിലേക്ക് പണമയക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. തെറ്റായ ഐ.ഡിയിലേക്ക് പണം അയച്ചാൽ അത് നഷ്ടപ്പെട്ടുവെന്നാണ് പലരും കരുതുന്നത്. എന്നാൽ, സത്യത്തിൽ തെറ്റായ ഐ.ഡിയിലേക്ക് യു.പി.ഐ വഴി പണമയച്ചാലും ഇത് നഷ്ടപ്പെടില്ല.

പണം നഷ്ടപ്പെടാതിരിക്കാനായി ഗൂഗ്ൾപേ, ഫോൺപേ, പേടിഎം പോലുള്ള യു.പി.ഐ ഇടപാടുകൾ നടത്തുന്ന ആപുകളുടെ കസ്റ്റമർ കെയറിലേക്ക് പരാതി നൽകുകയാണ് വേണ്ടത്. കൃത്യമായ പരാതി ലഭിച്ചിട്ടും ഇത്തരം ആപുകൾ നടപടിയെടുത്തില്ലെങ്കിൽ ആർ.ബി.ഐയുടെ ബാങ്കിങ് ഓംബുഡ്സ്മാന് രേഖാമൂലം പരാതി നൽകാം. ഭൂരിപക്ഷം കേസുകളിൽ ഓബുഡ്സ്മാൻ ഇടപ്പെട്ട് പണം ഉപഭോക്താവിന് വാങ്ങി നൽകുകയാണ് പതിവ്.

ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് യു.പി.ഐ ആപ്പുകളുടെ കസ്റ്റമർ കെയറുകളിൽ ബന്ധപ്പെടുമ്പോൾ വ്യാജ നമ്പറുകളിൽ ബന്ധപ്പെടാതിരിക്കാനാണ്. ഇന്‍റർനെറ്റിൽ കസ്റ്റമർ കെയർ നമ്പറെന്ന വ്യാജേന പല നമ്പറുകളും കാണും. ഇത്തരം തട്ടിപ്പുകളിൽ പെട്ട് പണം പോയവരുടെയും കഥകൾ നിരവധിയുണ്ട്. യു.പി.ഐ ആപ്പുകളിൽ തന്നെ അവരുടെ കസ്റ്റമർ കെയർ വിലാസം നൽകുന്നുണ്ട്. ഇത് ഉപയോഗിച്ച് പരാതിപ്പെടാം. പരാതി ട്രാക്ക് ചെയ്യാനുള്ള സംവിധാനവും പല ആപ്പുകളും നൽകുന്നുണ്ട്. 

Tags:    
News Summary - UPI Transfer: How To Get Back Money From Phonepe?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.