ടിക്​ ടോകിനെ വാങ്ങാൻ മൈക്രോസോഫ്​റ്റിനാകില്ല; ഇടപാട്​ തടയാനുറച്ച്​ ചൈന

ബീജിങ്​: ടിക്​ ടോകിൻെറ അമേരിക്കയിലെ ബിസിനസ്​ വാങ്ങാൻ നീക്കം നടത്തുന്ന മൈക്രോസോഫ്​റ്റിന്​ തിരിച്ചടി. ഇടപാട്​ ചൈനീസ്​ സർക്കാർ തടയുമെന്നാണ്​ ഏറ്റവും പുതിയ വാർത്ത. ഇതിനായി ടിക്​ ടോകിൻെറ ഉടമസ്ഥരായ ബെറ്റ്​ഡാൻസിന്​ മേൽ ചൈന സമർദ്ദം ശക്​തമാക്കുന്നുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ.

ചൈനീസ്​ ടെക്​നോളജി കമ്പനിയെ മോഷ്​ടിക്കാൻ യു.എസിനെ അനുവദിക്കില്ലെന്നാണ്​ സർക്കാറിൻെറ നിലപാട്​. കമ്യൂണിസ്​റ്റ്​ ഭരണകൂടത്തെ എതിർക്കാൻ യു.എസിന്​ മുന്നിൽ മറ്റ്​ നിരവധി വഴികളുണ്ടെന്നും ചൈനീസ്​ പത്രത്തിലെഴുതിയ മുഖപ്രസംഗത്തിൽ വ്യക്​തമാക്കുന്നു.

ടിക്​ ടോകിൻെറ ഓഹരികൾ യു.എസ്​ കമ്പനി വാങ്ങുകയാണെങ്കിൽ അത്​ സെപ്​റ്റംബർ 15നകം വേണമെന്ന്​ ഡോണൾഡ്​ ട്രംപ്​​ മുന്നറിയിപ്പ്​ നൽകിയിരുന്നു. അല്ലെങ്കിൽ ടിക്​ ടോക്​ അടച്ചു പൂട്ടുമെന്നായിരുന്നു ട്രംപിൻെറ ഭീഷണി. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ ചൈന നിലപാട്​ വ്യക്​തമാക്കിയത്​. 

Tags:    
News Summary - War over TikTok worsens, China threatens retaliation against US 'smash and grab'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT