2000 രൂപ നോട്ട് പിൻവലിക്കൽ: 12,000 കോടി ഇനിയും തിരിച്ചെത്തിയില്ല

മുംബൈ: പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കഴിഞ്ഞ മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിനുശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരികെ ലഭിച്ചെന്നും 14,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് തിരികെ വരാനുള്ളതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 30 വരെയായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി. എന്നാല്‍, പിന്നീട് ഒക്ടോബര്‍ ഏഴു വരെ നീട്ടി. ഒക്‌ടോബർ ഏഴിനുശേഷം 19 ആർ.ബി.ഐ ഇഷ്യൂ ഓഫിസുകളിൽ 2000 നോട്ടുകൾ മാറ്റി​യെടുക്കാനാകും. ഓരോ ഇടപാടിനും പരമാവധി 20,000 രൂപയുടെ നോട്ട് നിക്ഷേപിക്കാം.

രാജ്യത്തിനകത്തുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2000 രൂപ നോട്ടുകൾ പോസ്റ്റ് ഓഫിസ് വഴി 19 ആർ.ബി.ഐ ഇഷ്യൂ ഓഫിസുകളിൽ ഏതിലേക്കും അയക്കാനും ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനും അവസരമുണ്ടാകും. ആർ.ബി.ഐ ഓഫിസുകളിലേക്ക് യാത്ര ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വകുപ്പിന്റെ സേവനവും നോട്ട് കൈമാറ്റത്തിനായി പ്രയോജനപ്പെടുത്താമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

Tags:    
News Summary - Withdrawal of Rs 2000 notes: Rs 12,000 crore still not returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.