ചൈനീസ് സമ്പദ്‍വ്യവസ്ഥ പ്രതിസന്ധിയിൽ; കിഴക്കനേഷ്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ പ്രതിസന്ധി കിഴക്കനേഷ്യയുടെ സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുമെന്ന് ലോകബാങ്ക്. പസഫിക് രാജ്യങ്ങളിലും സാമ്പത്തിക വളർച്ച കുറയു​മെന്നാണ് ലോകബാങ്ക് പ്രവചനം. 2023ൽ കിഴക്കനേഷ്യയുടെ സാമ്പത്തിക വളർച്ച അഞ്ച് ശതമാനമായി കുറയും. 2024ൽ ഇത് 4.5 ശതമാനമായിരിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

ഏപ്രിലിൽ നടത്തിയ പ്രവചനത്തിൽ ഇത് യഥാക്രമം 5.1 ശതമാനവും 4.8 ശതമാനവുമാണ്. പുതിയ പ്രവചനത്തിലും അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥകളാണ് കിഴക്കനേഷ്യൻ രാജ്യങ്ങളുടേതെന്ന് ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ചൈന വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ലോകബാങ്കിന്റെ പുതിയ പ്രവചനം പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ചൈനയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രവചനത്തിലും ലോകബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. ചൈനീസ് സമ്പദ്‍വ്യവസ്ഥ അടുത്ത വർഷം 4.4 ശതമാനം നിരക്കിൽ വളരുമെന്നാണ് ലോകബാങ്ക് പ്രവചനം. മുമ്പ് 4.8 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിലെ ചൈനയുടെ വളർച്ച സംബന്ധിച്ച പ്രവചനത്തിൽ ലോകബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

Tags:    
News Summary - World Bank cuts growth estimates for East Asia as China falters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT