സമ്പദ്​വ്യവസ്ഥ മോശം അവസ്ഥയിൽ നിന്നും കരകയറി; ആഘോഷിക്കാറായിട്ടില്ലെന്ന് ആർ.ബി.ഐ ഗവർണർ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ മോശം കാലം കഴിഞ്ഞുവെന്ന്​ ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​. ഇനി സമ്പദ്​വ്യവസ്ഥയിൽ പുരോഗതിയുണ്ടാകുമെന്നും സർക്കാറിന്‍റെ നിക്ഷേപങ്ങൾ ഇതിന്​ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച വൻ മൂലധനനിക്ഷേപം സാമ്പത്തിക പ്രവർത്തനങ്ങളേയും നിക്ഷേപത്തേയും സ്വാധീനിക്കുമെന്നും ആർ.ബി.ഐ ഗവർണർ വ്യക്​തമാക്കി.

ഇനി ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ വളർച്ച മാത്രമേ ഉണ്ടാകു. അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പദ്​വ്യവസ്ഥ 10.5 ശതമാനം നിരക്കിൽ വളരും. അതേസമയം, പണപ്പെരുപ്പം വർധിച്ചതും കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.

ഈ വർഷം 13 ലക്ഷം കോടി സർക്കാർ കടമെടുത്തിട്ടുണ്ട്​. അടുത്ത വർഷം 12 ലക്ഷം കോടി കടമെടുക്കേണ്ടി വരും. ആർ.ബി.ഐയുടെ വിപണി ഇടപെടൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Worst over, economy will only move upwards: Shaktikanta Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT