ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് അവരുടെ ആസ്തി.
നൈക്കയുടെ ഫാൽഗുനി നയ്യാറാണ് രണ്ടാമത്. അരിസ്റ്റ നെറ്റ്വർക്ക്സിന്റെ ഉടമ ജയശ്രീ ഉള്ളാളാണ് രണ്ടാമത്. ഫാൽഗുനി നയ്യാർക്ക് 32,200 കോടിയും ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി. ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സ് സ്പോർട്സിന്റെ ഉടമസ്ഥയായ ജൂഹി ചൗളയുടെ ആസ്തി 4600 കോടിയാണ്.
സമ്പന്നരായ ബോളിവുഡ് താരങ്ങളുടെ പട്ടികയിൽ ഷാരൂഖ് ഖാന് ശേഷം രണ്ടാം സ്ഥാനത്ത് ജൂഹി ചൗളയാണ്. ബിയോകോണിന്റെ കിരൺ മസുംദാർ ഷാ, കോൺഫ്ലുന്റ് ഗ്രൂപ്പിന്റെ നേഹ നർകേഡ, പെപ്സികോയുടെ ഇന്ദ്ര നൂയി, ലെൻസ്കാർട്ടിന്റെ നേഹ ബൻസാൽ, വി.യു ടെക്നോളജിയുടെ ദേവിത രാജ്കുമാർ സരഫ്, അപ്സ്റ്റോക്ക്സിന്റെ കവിത സുബ്രമണ്യം എന്നിവരാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.