കൈയ്യെത്താ ഉയരേക്ക്​ സ്വർണം: പവന്​ 340 രൂപയുടെ വർധന

ഡൽഹി: സ്വർണവില റോക്കറ്റ്​ വേഗത്തിൽ കുതിക്കുന്നു. 340 രൂപ ഉയർന്നതോടെ ഒരു പവന്​ 31,800 രൂപയായി. കൊറോണ വൈറസ്​ വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ചതോടെ സ്വർണത്തിൽ സുരക്ഷിത നിക്ഷേപ സാധ്യത കണ്ടെത്തിയതാണ്​ വില കുതിക്കാൻ കാരണമായത ്​.

ഗ്രാമിന്​ 40 രൂപയാണ്​ ഉയർന്നത്​. ഒരു ഗ്രാമിന് ഇതോടെ​ 3,975 ​രൂപയായി. 25 രൂപകൂടി വർധിച്ചാൽ ഗ്രാമിന്​ 4,000 രൂപയാകും. ആഗോള വിപണിയിൽ ഇന്നു മാത്രം രണ്ടു ശതമാനമാണ്​ വില ഉയർന്നത്​. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കാണ്​ ഇത്​.

കൊറോണ വൈറസ്​ ബാധിച്ചവരുടെ എണ്ണം വർധിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക
അറിയിച്ചിരുന്നു. ഇത്​ നിക്ഷേപകരിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്​​​.

Tags:    
News Summary - Gold Rate Jumps over 2 percent -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT