താരിഫ്​ ഉയർത്തി; ഓഹരി വിപണിയുടെ തകർച്ചക്കിടയിലും എയർടെല്ലിന്​ കുതിപ്പ്​

മുംബൈ: മൊബൈൽ താരിഫ്​ നിരക്ക്​ ഉയർത്തിയതിന്​ പിന്നാലെ ഓഹരി വിപണിയുടെ കിതപ്പിനിടയിലും കുതിച്ച്​ എയർടെൽ. നവംബർ 26 മുതൽ മൊബൈൽ താരവിഫിൽ 20 മുതൽ 25 ശതമാനം വർധനയുണ്ടാകുമെന്നാണ്​ എയർടെൽ അറിയിച്ചത്​. തിങ്കളാഴ്ചയാണ്​ കമ്പനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്​.

താരിഫ്​ ഉയർത്തുമെന്ന വാർത്ത പുറത്ത്​ വന്നതോടെ എയർടെല്ലിന്‍റെ ഓഹരിവില മൂന്ന്​ ശതമാനം ഉയർന്നു. 738 രൂപക്കാണ്​ വിപണിയിൽ എയർടെൽ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്​. ബോംബെ, ദേശീയ ഓഹരി വിപണികൾ വലിയ നഷ്​ടം നേരിടുന്നതിനിടെയാണ്​ എയർടെല്ലിന്‍റെ തകർച്ച.

ഒരു ഉപഭോക്​താവിൽ നിന്നും ശരാശരി വരുമാനം 200 രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ്​ എയർടെൽ താരിഫ്​ ഉയർത്തിയത്​. നിലവിൽ ഒരു ഉപഭോക്​തകവിൽ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം 153 രൂപയാണ്​. നിരക്ക്​ ഉയർത്തിയതോടെ അൺലിമിറ്റഡ്​ കോളും പ്രതിദിനം 100 എസ്​.എം.എസുകളും രണ്ട്​ ജി.ബി ഡാറ്റയും നൽകുന്ന എയർടെല്ലിന്‍റെ പ്ലാനിന്​ 179 രൂപയായിരിക്കും നിരക്ക്​. നിലവിൽ ഇത്​ 149 രൂപയാണ്​.

എയര്‍ടെല്‍ പ്രീപെയ്ഡിന്‍റെ പുതിയ നിരക്കുകള്‍:

നിലവിലെ നിരക്ക്, വാലിഡിറ്റി (ദിവസം), പുതിയ നിരക്ക്, ആനുകൂല്യങ്ങള്‍ എന്നീ ക്രമത്തില്‍

വോയ്‌സ് പ്ലാനില്‍-79 രൂപ, 28 ദിവസം, 99 രൂപ, 50 ശതമാനത്തിലധികം ടോക്ക്‌ടൈം, 200 എംബി ഡാറ്റ സെക്കന്‍ഡിന് 1പൈസ വോയ്‌സ് താരിഫ്

പരിധിയില്ലാത്ത വോയ്‌സ് പ്ലാനില്‍- 149 രൂപ, 28 ദിവസം, 179രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 2ജിബി ഡാറ്റ.

219 രൂപ, 28 ദിവസം, 265 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1 ജിബി ഡാറ്റ.

249 രൂപ, 28 ദിവസം, 299 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.

298 രൂപ, 28 ദിവസം, 359 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.

399 രൂപ, 56 ദിവസം, 479 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.

449 രൂപ, 56 ദിവസം, 549 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.

379 രൂപ, 84 ദിവസം, 455 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ.

598 രൂപ, 84 ദിവസം, 719 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.

698 രൂപ, 84 ദിവസം, 839 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.

1498 രൂപ, 365 ദിവസം, 1799 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 24 ജിബി ഡാറ്റ.

2498 രൂപ, 365 ദിവസം, 2999 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.

ഡാറ്റ ടോപ്-അപ്പുകള്‍

48 രൂപ, അണ്‍ലിമിറ്റഡ്, 58 രൂപ, 3 ജിബി ഡാറ്റ

98 രൂപ, അണ്‍ലിമിറ്റഡ്, 118 രൂപ, 12 ജിബി ഡാറ്റ

251 രൂപ, അണ്‍ലിമിറ്റഡ്, 301 രൂപ, 50 ജിബി ഡാറ്റ

Tags:    
News Summary - Bharti Airtel raises prepaid mobile tariffs by 20-25%; says, will help 5G rollout, improve network, grow ARPU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT