ന്യൂഡൽഹി: മൊത്തവില പണപ്പെരുപ്പത്തിൽ നേരിയ വർധന. ജൂെലെയിലെ 11.16 ശതമാനമാനത്തിൽനിന്ന് ആഗസ്റ്റിൽ 11.39 ശതമാനമായാണ് കൂടിയത്. മിനറൽ ഓയിൽ, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, നിർമിച്ചെടുക്കുന്ന ലോഹ വസ്തുക്കൾ, വസ്ത്രം, രാസപദാർഥങ്ങൾ എന്നിവയുടെ വില വർധിച്ചതാണ് പണപ്പെരുപ്പം കൂടാൻ കാരണമായത്.
എന്നാൽ, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഇൗ കാലയളവിൽ കുറഞ്ഞു. തുടർച്ചയായി രണ്ടു മാസം കുറഞ്ഞുകൊണ്ടിരുന്ന മൊത്തവില പണപ്പെരുപ്പമാണ് ആഗസ്റ്റിൽ കൂടിയത്. ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവക്കു മാത്രം 40.3 ശതമാനം വിലവർധിച്ചു. റിസർവ് ബാങ്ക് തിങ്കളാഴ്ച പുറത്തുവിട്ട ചില്ലറ വില പണപ്പെരുപ്പതോത് 5.3 ശതമാനമായിരുന്നു. ജൂലൈയിലെ 5.59 ശതമാനത്തിൽനിന്നാണ് 5.3ലേക്ക് കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.