വൈദ്യുതി കണക്ഷനുള്ളവർ രാവിലെ എഴുന്നേറ്റാൽ ആദ്യം നോക്കിയിരുന്നത് പത്രത്തിെല ‘വൈദ്യുതി മുടങ്ങും’ കോളമായിരുന്നു. തങ്ങളുടെ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങാൻ സാധ്യതയുേണ്ടാ എന്നറിയാൻ. ഇനിയിപ്പോൾ സ്വന്തമായി ഇരുചക്ര വാഹനമെങ്കിലുമുള്ളവരും ഒാേട്ടാറിക്ഷ ഉള്ളവരുമൊക്കെ രാവിലെ എഴുന്നേറ്റ് ആദ്യം അന്വേഷിക്കേണ്ടത് ഇന്നത്തെ പെട്രോൾ, ഡീസൽ വില എന്ത് എന്നാണ്. അതിന് പഷേ, പത്രത്തെ ആശ്രയിക്കാൻ കഴിയില്ല. ദിവസവും രാവിലെ ആറുമണിക്കാണ് ആ ശുഭമുഹൂർത്തം; വില മാറിമറിയൽ.
മാസത്തിൽ നിന്ന് ദിവസത്തിലേക്ക്
കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്താണ് എണ്ണ കമ്പനികൾക്ക് വില നിർണയാധികാരം നൽകിയത്. അതുവരെ രണ്ടും മൂന്നും മാസം കൂടുേമ്പാൾ കേന്ദ്ര സർക്കാർ എണ്ണവില പുതുക്കി നിശ്ചയിക്കുകയായിരുന്നു. എണ്ണ വില പുതുക്കലിലെ കാലതാമസം തങ്ങൾക്ക് കടുത്ത നഷ്ടം വരുത്തുന്നുവെന്ന വാദവും സമ്മർദവും ഉയർത്തിയാണ് വില നിയന്ത്രണാധികാരം എണ്ണ കമ്പനികൾ നേടിയെടുത്തത്.
വില നിയന്ത്രണാധികാരം ലഭിച്ചതോടെ പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ രണ്ടാഴ്ച കൂടുേമ്പാൾ വില പുതുക്കിനിശ്ചയിക്കാൻ തുടങ്ങി. കടന്നുപോയ രണ്ടാഴ്ചക്കിടയിലെ ശരാശരി അന്താരാഷ്ട്ര വില, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ പരിഗണിച്ചാണ് അടുത്ത രണ്ടാഴ്ചയിലേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിച്ചിരുന്നത്. എല്ലാ മാസവും ഒന്നാം തീയതിയും 16ാം തീയതിയും വില പുതുക്കുകയും ചെയ്തിരുന്നു. ഇൗ രീതിയാണ് ജൂൺ 16 മുതൽ മാറിയിരിക്കുന്നത്.
ഗുണദോഷ സമ്മിശ്രം
ഇന്ധനവില ദിവസവും പുതുക്കി നിശ്ചയിക്കുന്നത് സാധാരണക്കാർക്ക് ഗുണകരമാെണന്നാണ് കമ്പനികളുടെ വാദം. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞാൽ അതിെൻറ ഗുണം കൈയോടെ കിട്ടുമെന്ന് വിശദീകരണം. മറിച്ചാെണങ്കിലോ? ഇൗ ചോദ്യത്തിന് ഉത്തരവുമില്ല. അന്താരാഷ്ട്ര ചലനങ്ങളുടെ ഭാഗമായി കുതിപ്പുണ്ടായാൽ കൈയോടെ അത് സാധാരണക്കാരെൻറ തലയിൽ വന്നുവീഴുകയും ചെയ്യും. രണ്ടായാലും എണ്ണ കമ്പനികളുടെ നില സുരക്ഷിതം. ലോകത്തിലെ വികസിത വിപണികളെല്ലാം ഇൗ രീതിയാണ് പിന്തുടരുന്നതെന്നും അതിനാൽ ഇന്ത്യക്ക് മാത്രമായി മാറിനിൽക്കാനാവില്ലെന്നുമാണ് കേന്ദ്ര സർക്കാറിെൻറ നിലപാടും.
വെട്ടിലായത് പമ്പുടമകൾ
രാജ്യത്ത് 56,000 പെട്രോൾ പമ്പുകളാണുള്ളത്. ഇതിൽ 26,000 എണ്ണം െഎ.ഒ.സിയുടെ നിയന്ത്രണത്തിലും ബാക്കിയുള്ളതിൽ 13,000 വീതം ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ നിയന്ത്രണത്തിലുമാണ്. ശേഷിക്കുന്നവ റിയലൻസ്, എസ്സാർ ഒായിൽ, ഷെൽ എന്നിവയുടെ നിയന്ത്രണത്തിലും. മൊത്തം പെട്രോൾ പമ്പുകളിൽ 40 ശതമാനത്തിൽ മാത്രമേ തനിയേ വില മാറ്റാൻ കഴിയുന്ന ഒാേട്ടാമേറ്റഡ് സംവിധാനമുള്ളൂ. അവശേഷിക്കുന്നവയിൽ ജീവനക്കാർ സ്വന്തം നിലക്ക് വിലമാറ്റണം. ഇതിനിടെ തെറ്റ് സംഭവിക്കാനും ഉപഭോക്താക്കളുമായി തർക്കമുണ്ടാകാനും ഇടയുണ്ടെന്നാണ് പമ്പുടമകളുടെ വാദം. മാത്രമല്ല, കേന്ദ്രസർക്കാർ നേരത്തെ നൽകിയ നിർദേശമനുസരിച്ച് അർധരാത്രി 12 മണിക്ക് പുതിയവില പ്രദർശിപ്പിക്കണമായിരുന്നു.
രാത്രി പത്തുമണിക്ക് അടക്കുന്നവയാണ് മിക്ക പെട്രോൾ പമ്പുകളും. ഇവിടെ വില മാറ്റാനായി മാത്രം 12 മണിവരെ ജീവനക്കാരെ നിയോഗിക്കേണ്ടിവരുമായിരുന്നു. പമ്പുടമാ സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷൻ ഒാഫ് ഒാൾ ഇന്ത്യാ പെട്രോളിയം ട്രേഡേഴ്സിെൻറ ആവശ്യം പരിഗണിച്ച് പിന്നീട്, കേന്ദ്രസർക്കാർ വില മാറ്റൽ സമയം രാവിലെ ആറുമണി എന്ന് തത്ത്വത്തിൽ അംഗീകരിക്കുകയായിരുന്നു. അപ്പോഴും, സാേങ്കതിക പരിജ്ഞാനം കുറഞ്ഞ ജീവനക്കാർ വില പ്രദർശിപ്പിക്കുേമ്പാൾ സംഭവിക്കാവുന്ന അബദ്ധങ്ങൾക്കും അതുണ്ടാക്കാനിടയുള്ള സംഘർഷങ്ങൾക്കും സാധ്യത നിലനിൽക്കുന്നുവെന്നത് പമ്പുടമകൾ ചൂണ്ടിക്കാണിക്കുന്നു. തലേദിവസം ശേഖരിച്ചുവെച്ച ഇന്ധനം പിറ്റേദിവസം വില കുറച്ച് വിൽക്കേണ്ടിവന്നാലുള്ള നഷ്ട സാധ്യതയും ഇവർ ഉയർത്തിക്കാണിക്കുന്നു. എന്നാൽ, മറിച്ചായാലുള്ള ലാഭസാധ്യത കാണാതിരുന്നുകൂടാ എന്ന മറുവാദവും ഉയരുന്നുണ്ട്.
തിരിച്ചുവരുന്നു വമ്പന്മാരും
ദിനന്തോറും ഇന്ധനവില മാറുന്ന നയം നടപ്പിൽവന്നതോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വമ്പന്മാരും. 2008ൽ രംഗംവിട്ട റിലയൻസാണ് ഇന്ധന വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നത്. നേരത്തെ, ചില്ലറവിൽപന രംഗത്ത് സാന്നിധ്യമറിയിച്ച റിലയൻസ് 2008ൽ ക്രൂഡോയിൽ വില ബാരലിന് 158 ഡോളറിൽ എത്തിയതോടെ രംഗം വിടുകയായിരുന്നു. പിന്നീട്, അന്താരാഷ്ട്ര വിപണിയിൽ വില കുറയുകയും വില നിയന്ത്രണാധികാരം കമ്പനികൾക്ക് കിട്ടുകയും ചെയ്ത സാഹചര്യത്തിലാണ് മടങ്ങിവരവിന് ഒരുങ്ങുന്നത്. ഇന്ധന വിപണിയിൽ നിക്ഷേപം നടത്തുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് പെട്രോളിയവും ചർച്ചയാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.