Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightദിനന്തോറും വില...

ദിനന്തോറും വില മാറിമറിയു​േമ്പാൾ

text_fields
bookmark_border
ദിനന്തോറും വില മാറിമറിയു​േമ്പാൾ
cancel

വൈദ്യുതി കണക്​ഷനുള്ളവർ രാവിലെ എഴുന്നേറ്റാൽ ആദ്യം നോക്കിയിരുന്നത്​ പത്രത്തി​െല ‘വൈദ്യുതി മുടങ്ങും’ കോളമായിരുന്നു. തങ്ങളുടെ പ്രദേശത്ത്​ ഇന്ന്​ വൈദ്യുതി മുടങ്ങാൻ സാധ്യതയു​േണ്ടാ എന്നറിയാൻ. ഇനിയിപ്പോൾ സ്വന്തമായി ഇരുച​ക്ര വാഹനമെങ്കിലുമുള്ളവരും ഒാ​േട്ടാറിക്ഷ ഉള്ളവരുമൊക്കെ രാവിലെ എഴുന്നേറ്റ്​ ആദ്യം അന്വേഷിക്കേണ്ടത്​ ഇന്നത്തെ പെട്രോൾ, ഡീസൽ വില എന്ത്​ എന്നാണ്​. അതിന്​ പഷേ, പത്രത്തെ ആശ്രയിക്കാൻ കഴിയില്ല. ദിവസവും രാവിലെ ആറുമണിക്കാണ്​ ആ ശുഭമുഹൂർത്തം; വില മാറിമറിയൽ. 

മാസത്തിൽ നിന്ന് ദിവസത്തിലേക്ക്
കഴിഞ്ഞ യു.പി.എ സർക്കാറി​െൻറ കാലത്താണ്​ എണ്ണ കമ്പനികൾക്ക്​ വില നിർണയാധികാരം നൽകിയത്​. അതുവരെ രണ്ടും മൂന്നും മാസം കൂടു​േമ്പാൾ കേന്ദ്ര സർക്കാർ​ എണ്ണവില പുതുക്കി നിശ്ചയിക്കുകയായിരുന്നു. എണ്ണ വില പുതുക്കലിലെ കാലതാമസം തങ്ങൾക്ക്​ കടുത്ത നഷ്​ടം വരുത്തുന്നുവെന്ന വാദവും സമ്മർദവും ഉയർത്തിയാണ്​ വില നിയന്ത്രണാധികാരം എണ്ണ കമ്പനികൾ നേടിയെടുത്തത്​. 

വില നിയന്ത്രണാധികാരം ലഭിച്ചതോടെ പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഹിന്ദുസ്​ഥാൻ പെട്രോളിയം, ഭാരത്​ പെട്രോളിയം എന്നിവ രണ്ടാഴ്​ച കൂടു​േമ്പാൾ വില പുതുക്കിനിശ്ചയിക്കാൻ തുടങ്ങി. കടന്നുപോയ രണ്ടാഴ്​ചക്കിടയിലെ ശരാശരി അന്താരാഷ്​ട്ര വില, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ പരിഗണിച്ചാണ്​ അടുത്ത രണ്ടാഴ്​ചയിലേക്കുള്ള ഇന്ധനവില പുതുക്കി നിശ്ചയിച്ചിരുന്നത്​. എല്ലാ മാസവും ഒന്നാം തീയതിയും 16ാം തീയതിയും വില പുതുക്കുകയും ചെയ്​തിരുന്നു. ഇൗ രീതിയാണ്​ ജൂൺ 16 മുതൽ മാറിയിരിക്കുന്നത്​. 

ഗുണദോഷ സമ്മി​ശ്രം
ഇന്ധനവില ദിവസവും പുതുക്കി നിശ്ചയിക്കുന്നത്​ സാധാരണക്കാർക്ക്​ ഗുണകരമാ​െണ​ന്നാണ്​ കമ്പനികളുടെ വാദം. അന്താരാഷ്​ട്ര വിപണിയിൽ വില കുറഞ്ഞാൽ അതി​​െൻറ ഗുണം കൈയോടെ കിട്ടുമെന്ന്​ വിശദീകരണം.  മറിച്ചാ​െ​ണങ്കിലോ? ഇൗ ചോദ്യത്തിന്​ ഉത്തരവുമില്ല. അന്താരാഷ്​ട്ര ചലനങ്ങളുടെ ഭാഗമായി കുതിപ്പുണ്ടായാൽ കൈയോടെ അത്​ സാധാരണക്കാര​​െൻറ തലയിൽ വന്നുവീഴുകയും ചെയ്യും. രണ്ടായാലും എണ്ണ കമ്പനികളുടെ നില സുരക്ഷിതം. ലോകത്തിലെ വികസിത വിപണികളെല്ലാം ഇൗ രീതിയാണ്​ പിന്തുടരുന്നതെന്നും അതിനാൽ ഇന്ത്യക്ക്​ മാത്രമായി മാറിനിൽക്കാനാവില്ലെന്നുമാണ്​ കേന്ദ്ര സർക്കാറി​​െൻറ നിലപാടും. 

വെട്ടിലായത്​ പമ്പുടമകൾ
രാജ്യത്ത്​ 56,000 പെട്രോൾ പമ്പുകളാണുള്ളത്​. ഇതിൽ 26,000 എണ്ണം ​െഎ.​ഒ.സിയുടെ നിയന്ത്രണത്തിലും ബാക്കിയുള്ളതിൽ 13,000 വീതം ഭാരത്​ പെട്രോളിയം, ഹിന്ദുസ്​ഥാൻ പെട്രോളിയം എന്നിവയുടെ നിയന്ത്രണത്തിലുമാണ്​. ശേഷിക്കുന്നവ റിയലൻസ്​, എസ്സാർ ഒായിൽ, ഷെൽ എന്നിവയുടെ നിയന്ത്രണത്തിലും. മൊത്തം പെട്രോൾ പമ്പുകളിൽ 40 ശതമാനത്തിൽ മാത്രമേ തനിയേ വില മാറ്റാൻ കഴിയുന്ന ഒാ​േട്ടാമേറ്റഡ്​ സംവിധാനമുള്ളൂ. അവശേഷിക്കുന്നവയിൽ ജീവനക്കാർ സ്വന്തം നിലക്ക്​ വിലമാറ്റണം. ഇതിനിടെ തെറ്റ്​ സംഭവിക്കാനും ഉപഭോക്​താക്കളുമായി തർക്കമുണ്ടാകാനും ഇടയുണ്ടെന്നാണ്​ പമ്പുടമകളുടെ വാദം. മാത്രമല്ല, കേന്ദ്രസർക്കാർ നേരത്തെ നൽകിയ നിർദേശമനുസരിച്ച്​ അർധരാത്രി 12 മണിക്ക്​ പുതിയവില പ്രദർശിപ്പിക്കണമായിരുന്നു.

രാത്രി പത്തുമണിക്ക്​ അടക്കുന്നവയാണ്​ മിക്ക പെട്രോൾ പമ്പുകളും. ഇവിടെ വില മാറ്റാനായി മാത്രം 12 മണിവരെ ജീവനക്കാരെ നിയോഗിക്കേണ്ടിവരുമായിരുന്നു. പമ്പുടമാ സംഘടനകളുടെ പൊതുവേദിയായ ഫെഡറേഷൻ ഒാഫ്​ ഒാൾ ഇന്ത്യാ പെട്രോളിയം ട്രേഡേഴ്​സി​​െൻറ ആവശ്യം പരിഗണിച്ച്​ പിന്നീട്​, കേന്ദ്രസർക്കാർ വില മാറ്റൽ സമയം രാവിലെ ആറുമണി എന്ന്​  തത്ത്വത്തിൽ അംഗീകരിക്കുകയായിരുന്നു. അ​പ്പോഴും, സാ​േങ്കതിക പരിജ്​ഞാനം കുറഞ്ഞ ജീവനക്കാർ വില പ്രദർശിപ്പി​ക്കു​േമ്പാൾ സംഭവിക്കാവുന്ന അബദ്ധങ്ങൾക്കും അതുണ്ടാക്കാനിടയുള്ള സംഘർഷങ്ങൾക്കും സാധ്യത നിലനിൽക്കുന്നുവെന്നത്​ പമ്പുടമകൾ ചൂണ്ടിക്കാണിക്കുന്നു. തലേദിവസം ശേഖരിച്ചുവെച്ച ഇന്ധനം പിറ്റേദിവസം വില കുറച്ച്​ വി​ൽക്കേണ്ടിവന്നാലുള്ള നഷ്​ട സാധ്യതയും ഇവർ ഉയർത്തിക്കാണിക്കുന്നു. എന്നാൽ, മറിച്ചായാലുള്ള ലാഭസാധ്യത കാണാതിരുന്നുകൂടാ എന്ന മറുവാദവും ഉയരുന്നുണ്ട്​. 

തിരിച്ചുവരുന്നു വമ്പന്മാരും
ദിനന്തോറും ഇന്ധനവില മാറുന്ന നയം നടപ്പിൽവന്നതോടെ തിരിച്ചുവരവിന്​ ഒരുങ്ങുകയാണ്​ വമ്പന്മാരും. 2008ൽ രംഗംവിട്ട റിലയൻസാണ്​ ഇന്ധന വിപണിയിലേക്ക്​ തിരിച്ചുവരവിന്​ ഒരുങ്ങുന്നത്​. നേരത്തെ, ചില്ലറവിൽപന രംഗത്ത്​ സാന്നിധ്യമറിയിച്ച റിലയൻസ്​ 2008ൽ ക്രൂഡോയിൽ വില ബാരലിന്​ 158 ഡോളറിൽ എത്തിയതോടെ രംഗം വിടുകയായിരുന്നു. പിന്നീട്​, അന്താരാഷ്​ട്ര വിപണിയിൽ വില കുറയുകയും വില നിയന്ത്രണാധികാരം കമ്പനികൾക്ക്​ കിട്ടുകയും​ ചെയ്​ത സാഹചര്യത്തിലാണ്​ മടങ്ങിവരവിന്​ ഒരുങ്ങുന്നത്​. ഇന്ധന വിപണിയിൽ നിക്ഷേപം നടത്തുന്നതിനായി റിലയൻസ്​ ഇൻഡസ്​ട്രീസും ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യ​വും ചർച്ചയാരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricepetroldiesel
News Summary - daily oil price fixing system
Next Story