കോൺസൽ ജനറൽ സതീഷ്​ കുമാർ ശിവൻ

വിദ്യാഭ്യാസ-കരിയർ മഹാമേള ‘എജുകഫേ’ നാളെ മുതൽ

ദുബൈ: ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘ഗൾഫ് മാധ്യമം എജുകഫേ’യുടെ ഒമ്പതാം സീസൺ ബുധനാഴ്ച ദുബൈ മുഹൈസിന ഇത്തിസലാത്ത്​ അക്കാദമിയിൽ ആരംഭിക്കും. വിജ്ഞാനത്തിന്റെയും കരിയർ സാധ്യതകളുടെയും പുതുവഴികൾ വിദ്യാർഥികൾക്ക് സമ്മാനിക്കുന്ന മേള​ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്​ കുമാർ ശിവൻ രാവിലെ 11ന്​ ഉദ്​ഘാടനം ചെയ്യും.

5000 വിദ്യാർഥികളും രക്ഷിതാക്കളും പ​ങ്കെടുക്കുന്ന ‘എജുകഫേ’യിൽ ഇത്തവണ രാജ്യത്തിനകത്തും പുറത്തുമുള്ള 50ഓളം വിദ്യാഭ്യാസ-കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളൊരുക്കിയിട്ടുണ്ട്​. അതോടൊപ്പം പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം​, പ്രമുഖ ഡേറ്റ അനലിസ്റ്റ്​ മുഹമ്മദ്​ അൽഫാൻ, പ്രമുഖ മജീഷ്യൻ മാജിക്​ ലിയോ, ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാമ്പ്യൻഷിപ് ജേതാവ്​ നിദ അൻജും എന്നിവരടക്കം പ്രമുഖരുടെ സെഷനുകളും ഒരുക്കിയിട്ടുണ്ട്​.

ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്​സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്തെ വിവിധ സ്ഥാപനങ്ങൾ ഇത്തവണ​ ‘എജുകഫേ’യിൽ പ്രദർശനത്തിലുണ്ട്​. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന്​ ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്​സിറ്റി പ്രതിനിധികളിൽനിന്ന്​ നേരിട്ട്​ മനസ്സിലാക്കാൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിലൂടെ സാധിക്കും. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നരീതിയിലാണ് മേളയുടെ ഡിസൈൻ. മേളയോടനുബന്ധിച്ച്​ വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക്​ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്​ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫേ​ വെബ്​സൈറ്റിൽ (https://www.myeducafe.com/) ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ​ങ്കെടുക്കാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്​.

Tags:    
News Summary - Educafé-from-tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT