എക്സിറ്റ്പോളിൽ കുതിച്ച് വിപണി; നിക്ഷേപകർക്കുണ്ടായത് 11 ലക്ഷം കോടിയുടെ നേട്ടം

Exit poll euphoria drives Dalal Street rally, investors richer by Rs 11 lakh croreമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ റെക്കോഡ് നേട്ടത്തിൽ. നിഫ്റ്റിയിൽ 3.58 ശതമാനവും സെൻസെക്സിൽ 3.55 ശതമാനം നേട്ടവുമാണ് ഉണ്ടായത്.

ബോംബെ സൂചിക സെൻസെക്സ് 2,178 പോയിന്റ് നേട്ടത്തോടെ 76,139 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 579 പോയിന്റ് ഉയർന്ന് 23,109ലാണ് വ്യാപാരം ആരംഭിച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന 2000 പോയിന്റ് നേട്ടം ബോംബെ സൂചികയിൽ ഇപ്പോഴും തുടരുകയാണ്. നിഫ്റ്റി വ്യാപാരത്തിന്റെ തുടക്കത്തിലുള്ള 500 പോയിന്റ് നേട്ടം പിന്നീട് 700ലേക്ക് ഉയർത്തി. ബോം​ബെ സൂചികയിലെ ഓഹരികളുടെ വിപണിമൂല്യം 11 ലക്ഷം കോടിയാണ് ഇന്ന് ഉയർന്നത്. നിഫ്റ്റിയുടെ വിപണിമൂല്യത്തിൽ അഞ്ച് ലക്ഷം കോടിയുടേയും വർധനയുണ്ടായി.

പ്രധാനപ്പെട്ട സെക്ടറുകളായ പി.എസ്.യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ സർവീസ്, മെറ്റൽസ്, റിയാലിറ്റി, ഓട്ടോ എന്നിവയിലെ ഓഹരികൾ മൂന്ന് മുതൽ നാല് ശതമാനം വരെ ഉയർന്നു. നിഫ്റ്റിയിൽ അദാനിപോർട്സാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 10.34 ശതമാനമാണ് പോർട്സിന്റെ നേട്ടം. പവർ ഗ്രിഡ് 9.89 ശതമാനവും എസ്.ബി.ഐ 9.18 ശതമാനവും എൻ.ടി.പി.സി, ഒ.എൻ.ജി.സി കമ്പനികൾ യഥാക്രമം 8.62,8.28 ശതമാനം നേട്ടമുണ്ടാക്കി.

​ബോംബെ സൂചികയിൽ പവർ ഗ്രിഡ് കോർപ്പറേഷൻ 10.02 ശതമാനം നേട്ടമുണ്ടാക്കി. എസ്.ബി.ഐ 9.44 ശതമാനും എൻ.ടി.പി.സി 8.28 ശതമാനവും ലാർസൻ 6.34 ശതമാനവും നേട്ടമുണ്ടാക്കി. ഒരുഘട്ടത്തിൽ ചില അദാനി ഓഹരികൾ 16 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT