വീട് എപ്പോഴും വൃത്തിയിലും വെടിപ്പിലും കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ കഷ്ടപാടുള്ള പണിയാണ്. വൃത്തിയോടെയുള്ള വീട് നമ്മുടെ മാനസിക- ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്. അലങ്കരിക്കാൻ സാധിക്കുന്ന ചില ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട് എപ്പോഴും അലങ്കരിച്ചും വൃത്തിയിലും മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളെ നമുക്ക് പരിചയപ്പെടാം.
മുറികളിലെ ഏതെങ്കിലും മൂലക്ക് വെക്കാൻ സാധിക്കുന്ന ഉപകരണമാണ് ഈ ബാസ്കറ്റ് അഥവാ സ്റ്റോറേജ് ബിന്നുകൾ. ഏറെ ഉപകാരമുള്ള ഒരു ഉപകരണമാണ് ഇത്. ഉടുപ്പുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, ഇവയെല്ലാം ഇതിൽ സൂക്ഷിക്കാൻ സാധിക്കും. ആമസോണിൽ നടക്കുന്ന 'ഗ്രേറ്റ് ഫ്രീഡം സെയിലിൽ' ഈ ബാസ്കറ്റ് അനുയോജ്യമായ വിലക്ക് ലഭിക്കുന്നതാണ്.
ഡ്രോയറുകൾ അല്ലെങ്കിൽ വലിപ്പ്, ഷെൽഫ് എന്നൊക്കെ നമ്മൾ പറയുന്ന സ്പേസ് അലങ്കോലമാകാനുള്ള സാധ്യതകൾ കൂടുതലാണ്. ഒരുപാട് സാധനങ്ങൾ ഇട്ട് വെക്കാൻ നമ്മൾ ഈ ഷെൽഫുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന് ഒന്ന് അടുക്കും ചിട്ടയും വരുവനായി സജീകരിച്ചാൽ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. അങ്ങനെ സജീകരിക്കാൻ ആവശ്യമായ പ്രൊഡക്ടാണ് ഡ്രോയർ ഡിവൈഡർ. വ്യത്യസ്ത ഷെൽഫുകളിൽ ഇത് സ്ഥാപിക്കാൻ സാധിക്കും. അടുക്കളയിലെ ഷെൽഫിലാണെങ്കിൽ കത്തി, സ്പൂൺ, മറ്റ് ഉപകരണം എന്നിവ തരം തിരിച്ച് വെക്കുവാൻ സാധിക്കും. ഇനി റൂമുകളിലാണെങ്കിൽ സോപ്പ്, ചീപ്പ്, കോസ്മറ്റിക്സ്, ഹെയർബാൻഡ് എന്നിവയെല്ലാം തരം തിരിക്കാം. ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഈ ഡ്രോയർ ഡിവൈഡർ ഇപ്പോൾ ഓഫറിന് ലഭിക്കുന്നുണ്ട്.
3) ലേബൽ മേക്കർ
വീട് സജീകരിക്കുന്നതിലെ ഏറ്റവും വിലകുറച്ച് കാണുന്ന ഉകരണമാണ് ലേബൽ മേക്കർ. എന്നാൽ വീട് അലങ്കോരപ്പെടാതെ വൃത്തിയിൽ മുന്നോട്ട് കൊണ്ട്പോകാൻ ഈ ഉപകരണത്തിന് ഒരുപാട് സഹായിക്കാൻ സാധിക്കും. ലേബൽ മേക്കർ ഉപയോഗിച്ചുകൊണ്ട് ബോക്സുകൾ, ജാറുകൾ, കണ്ടെയ്നറുകൾ എന്നിവയിലെല്ലാം എന്താണെന്ന് അടയാളപ്പെടുത്താം. ഇത് ജോലികൾ എളുപ്പമാക്കാനും സഹായിക്കുന്നതാണ്. ഗ്രേറ്റ് ഫ്രീഡം സെയിലിൽ ലേബൽ മേക്കർ വിലകുറഞ്ഞ് ലഭിക്കുന്നതാണ്.
4) ഷൂ റാക്ക്
ഷൂ റാക്ക് എന്തിനാണെന്നുള്ള പ്രത്യേക മുഖവര ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വീട്ടിൽ നിർബന്ധമായും വേണ്ട ഉപകരണമാണ് ഷൂ റാക്ക്. അവിടെയും ഇവിടെയും അലങ്കോരമായി ഇടുന്ന ചെരുപ്പുകളും ഷൂസും എല്ലാം ഒരു ചെറിയ സ്പേസിൽ വൃത്തിയോടെ സൂക്ഷിക്കുവാൻ സാധിക്കും. ഗ്രേറ്റ് ഫ്രീഡം സ്റ്റൈലിൽ ഷൂ റാക്കുകൾ ഓഫർ വിലക്ക് ലഭിക്കുന്നുണ്ട്.
അടുക്കള വൃത്തിയോടെയും അലങ്കരിച്ചും കൊണ്ടു നടക്കാൻ റൊട്ടേറ്റിങ് കിച്ചൻ റാക്ക് ഉപകാരപ്പെടും. പല അടുക്കള സാധനങ്ങൾ ഇതിൽ ഉൾകൊള്ളിക്കാം ആവശ്യമുള്ളത് എടുക്കാൻ ഈ ഉപകരണം കറക്കിയാൽ മതിയാകും. ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഈ റോട്ടേറ്റിങ് കിച്ചൻ റാക്ക് ലഭിക്കുന്നതാണ്.
ചെറിയ സ്ഥലത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണമാണ് ഓവർ ദി ഡോർ ഓർഗനൈസർ. ബാത്രൂമിലും കിച്ചണിലുമെല്ലാം ഇത് സ്ഥാപിക്കാൻ സാധിക്കും. ബാത്രൂമിലെ ഉപകരണങ്ങൾ, കിച്ചണിൽ ക്ലീനിങ്ങിന് ആവശ്യമുള്ളത് ഇതെല്ലാം ഇട്ട് വെക്കാൻ ഈ ഓവർ ദി ഡോർ ഓർഗനൈസർ ഉപകരിക്കും. വീട്ടിലെ പ്രത്രേക സ്ഥലമൊന്നും എടുക്കാതെ തന്നെ കൂടുതൽ സ്പേസ് നൽകുവാൻ ഓവർ ദി ഡോർ ഓർഗനൈസർ സഹായിക്കും. ഈ ഉപകരണം ഗ്രേറ്റ് ഫ്രീഡം സെയിലിൽ ലഭിക്കുന്നതാണ്.
ആവശ്യമുള്ള പേപ്പറുകൾ ഡോക്യുമെന്‍റുകൾ ഇതെല്ലാം സൂക്ഷിക്കാൻ ഈ ഡോക്യുമെന്‍റ് ഓർഗനൈസറിനെകൊണ്ട് ഉപകരിക്കും. പാറി പറന്ന് അലങ്കോലമായി അങ്ങിങ്ങായുള്ള പേപ്പറും ഡോക്യുമെന്‍റുകളുമെല്ലാം ഇവിടെ സൂക്ഷിക്കാൻ സാധിക്കും. ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഈ ഡോക്യുമെന്‍റ് ഓർഗനൈസർ ലഭിക്കുന്നതാണ്.
8) സോർടിങ് സെക്ഷനുള്ള ലോണ്ട്രി ഹാംപഴ്സ്
രണ്ടിൽ കൂടുതൽ സെക്ഷനുകളുള്ള ലോണ്ട്രി ഹാംപെർ നമ്മളെ അലക്കാനുള്ള ഉടുപ്പുകളെ തരം തിരിക്കാൻ സാധിക്കും. ലൈറ്റ് നിറം ഇരുണ്ട നിറം എന്നിങ്ങനെ തരം തിരിച്ചുകൊണ്ട് തുണികൾ ഇതിലിടാം. ഗ്രേറ്റ് ഫ്രീഡം സെയിലിൽ ഈ ലോണ്ട്രി ഹാംപഴ്സ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.