ന്യൂഡൽഹി: മുൻ എൻ.എസ്.ഇ മേധാവി എം.ഡി രവി നരെൻ കള്ളപ്പണം വെളുപ്പിക്കൽ കേസ് അറസ്റ്റിൽ. എൻ.എസ്.ഇയിലെ കോ-ലോക്കേഷൻ കേസിലാണ് അറസ്റ്റ്. രണ്ട് കേസുകളാണ് രവി നരെനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ഫോണുകൾ അനധികൃതമായി ചോർത്തിയെന്ന കേസും എൻ.എസ്.ഇ മുൻ സി.ഇ.ഒക്കെതിരെയുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഫോൺ ചോർത്തിയ കേസിലാണ് നിലവിൽ അറസ്റ്റെന്നാണ് റിപ്പോർട്ട്. 1994 ഏപ്രിൽ മുതൽ 2013 മാർച്ച് 31 വരെയാണ് അദ്ദേഹം എൻ.എസ്.ഇയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായിരുന്നത്. പിന്നീട് എൻ.എസ്.ഇയുടെ വൈസ് ചെയർമാനായി. 2013 ഏപ്രിൽ ഒന്ന് മുതൽ 2017 ജൂൺ ഒന്ന് വരെയായിരുന്നു സേവനകാലം.
നേരത്തെ, എൻ.എസ്.ഇയുടെ മുൻ എം.ഡിയും സി.ഇ.ഒയുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഫോൺ ചോർത്തൽ കേസിൽ സി.ബി.ഐയാണ് ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തത്. മുൻ മുംബൈ പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പാണ്ഡ്യയുടേയും കുടുംബാംഗങ്ങളുടേയും ഉടമസ്ഥതയിലുള്ള കമ്പനി 1997 മുതൽ എൻ.എസ്.ഇയിൽ ഫോൺചോർത്തൽ നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.