പുതിയ ഉയരത്തിൽ സ്വർണം; വീണ്ടും റെക്കോർഡുകൾ ഭേദിച്ചു

മുംബൈ: സ്വർണവില രാജ്യത്ത്​ വീണ്ടും പുതിയ ഉയര​ത്തിലെത്തി. കേരളത്തിൽ ഒരു ഗ്രാം സ്വർണത്തി​െൻറ വില 5250 രൂപയായാണ്​ വർധിച്ചത്​. പവ​െൻറ വില 42,000 രൂപയിലെത്തി. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത്​ സ്വർണവില ഉയർന്നിരുന്നു. രാജ്യത്ത്​ കോവിഡ്​ രൂക്ഷമായി തുടരുന്നതാണ്​​ സ്വർണ വിലയേയും സ്വാധീനിക്കുന്നത്​.

ആഗോള സമ്പദ്​വ്യവസ്ഥ തിരിച്ചുവരവി​െൻറ സൂചനകൾ പ്രകടപ്പിക്കാത്തതാണ്​ സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്​. പ്രതിസന്ധി കാലത്ത്​ സുരക്ഷിത നിക്ഷേപമാണ്​ നിക്ഷേപകർ തേടുന്നത്​. സ്വർണമാണ്​ നിലവിൽ നിക്ഷേപകർക്ക്​ മുന്നിലുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപം.

അന്താരാഷ്​ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്​. 0.32 ശതമാനത്തി​െൻറ വർധനയാണ്​ സ്വർണവിലയിലുണ്ടായത്​. സ്വർണവില ഔൺസിന്​ 2.072.4951 ഡോളറായാണ്​ അന്താരാഷ്​ട്ര വിപണിയിൽ വർധിച്ചത്​. ഈ വർഷം മാത്രം 35 ശതമാനം വില വർധനയാണ്​ സ്വർണത്തിനുണ്ടായത്​.

Tags:    
News Summary - Gold prices today scale fresh record high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT