എൽ.ഐ.സിയുടെ വിൽപനക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: എൽ.ഐ.സിയുടെ ഓഹരി വിൽപനക്കുള്ള തുടർ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്​. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനപാദത്തിൽ ഓഹരി വിൽപനയുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വൈകാതെ ഇടപാടിനുള്ള ബാങ്കിനെ തീരുമാനിക്കും.

ഈ വർഷം അവസാനത്തോടെ ഓഹരി വിൽപനയുണ്ടാകുമെന്ന്​ ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ പറഞ്ഞു. കഴിഞ്ഞയാഴ്ച എൽ.ഐ.സിയുടെ ഐ.പി.ഒക്ക്​ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.

ഐ.പി.ഒയിലൂടെ 90,000 കോടി മുതൽ ഒരു ലക്ഷം കോടി വരെ സ്വരൂപിക്കാനാണ്​ കേന്ദ്രസർക്കാറിന്‍റെ പദ്ധതി. കോവിഡുകാലത്ത്​ വരുമാനം വർധിക്കുക ലക്ഷ്യമിട്ടാണ്​ ഓഹരി വിൽപന. നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ എൽ.ഐ.സിയുടെ ഓഹരി വിൽപനക്കുള്ള അന്തിമ ധാരണയായത്​.

Tags:    
News Summary - Govt aims to list LIC by Q4 of FY22: Dipam secy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT