മുംബൈ: വൻ തകർച്ചയെ അഭിമുഖീകരിച്ച് ഇന്ത്യൻ ഓഹരി വിപണി. ബോംബെ സൂചിക സെൻസെക്സിൽ 1100 പോയിന്റ് നഷ്ടമാണ് നേരിട്ടത്. 58,840 പോയിന്റിലാണ് സെൻസക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ രണ്ട് ശതമാനം നഷ്ടം നേരിട്ടു. 346 പോയിന്റ് നഷ്ടത്തോടെ നിഫ്റ്റി 17,580 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറുകളിൽ ഐ.ടിയും റിയാൽറ്റിയും മൂന്ന് ശതമാനം ഇടിഞ്ഞു. മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 2.5 ശതമാനമാണ് ഇടിഞ്ഞത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എം&എം തുടങ്ങിയ കമ്പനികൾക്കാണ് കനത്ത നഷ്ടം നേരിട്ടത്.
യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വിപണികളിൽ വൻ തകർച്ചയുണ്ടായത്. ആഗോളതലത്തിലെ വിൽപന സമ്മർദം ഇന്ത്യൻ ഓഹരി വിപണിയേയും ബാധിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്കുകൾ ഉയർത്തുന്നത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും വിപണിയെ സ്വാധീനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.