മുംബൈ: ആർ.ബി.ഐ വായ്പനയം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഉണർവ് നിക്ഷേപകർക്ക് സമ്മാനിച്ചത് വൻ നേട്ടം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിക്ഷേപകരുടെ സ്വത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം കഴിഞ്ഞ ദിവസം 4.16 ലക്ഷം കോടി ഉയർന്നു. വ്യാഴാഴ്ചയുണ്ടായത് 4.13 ലക്ഷം കോടിയുടെ നേട്ടമാണ്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം സർവകാല റെക്കോർഡിലെത്തി.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ധനനയത്തിൽ റിസർവ് ബാങ്ക് വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. ഇതിനൊപ്പം സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആർ.ബി.ഐ പ്രവചനവും വിപണിക്ക് കരുത്തായി. റിലയൻസ് ഇൻഡസ്ട്രീസാണ് ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. റിലയൻസിനൊപ്പം ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്, ടി.സി.എസ്, ടാറ്റ സ്റ്റീൽ എന്നിവയുടെ മൂല്യവും ഉയർന്നു.
എച്ച്.യു.എൽ, എൻ.ടി.പി.സി, ഡോ.റെഡ്ഡീസ്, കൊട്ടക് ബാങ്ക്, മാരുതി സുസുക്കി എന്നിവക്കാണ് തിരിച്ചടി നേരിട്ടത്. ബി.എസ്.ഇ മിഡ്കാപ്പ്, സ്മോൾകാപ്പ് ഇൻഡക്സുകൾ 0.83 ശതമാനം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.