വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനും ടെസ്‍ല മേധാവി ഇലോൺ മസ്കിനും കനത്ത നഷ്ടം. ബെസോസിന് ഒറ്റദിവസം 80,000 കോടിയാണ് നഷ്ടമായത്. മസ്കിന്റെ ആസ്തിയിൽ ഒറ്റ ദിവസം 70,000 കോടിയുടേയും കുറവുണ്ടായി. ബ്ലുംബെർ ബില്ല്യണയേഴ്സ് ഇൻഡക്സ് പ്രകാരമാണ് ഇരുവർക്കും വൻ നഷ്ടമുണ്ടായത്.
അതേസമയം, ബ്ലുംബർഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും നേട്ടമുണ്ടാക്കി. ദീപാവലിയോടെ 5ജി സേവനം തുടങ്ങുമെന്ന് അറിയിച്ച അംബാനിക്ക് 9,775 കോടിയുടെ നേട്ടമാണുണ്ടായത്. ലോകത്തെ ധനകരുടെ പട്ടികയിൽ മൂന്നമതുള്ള അദാനി 12,556 കോടിയുടെ നേട്ടവും ഉണ്ടാക്കി.
യു.എസ് ഓഹരി വിപണിയിലെ കനത്ത വിൽപന സമ്മർദ്ദമാണ് ബെസോസിനും മസ്കിനും തിരിച്ചടി നൽകിയത്. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നതാണ് ഓഹരി വിപണിയിലെ തിരിച്ചടിക്കുള്ള കാരണം. എസ്&പി 500 4.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് 100 സൂചിക 5.5 ശതമാനവും ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.