കോഴിക്കോട്: ഉപകരണങ്ങൾ തിരഞ്ഞെടുക്കുക മാത്രമല്ല, അവയുടെ സവിശേഷതകളും ഫലപ്രദമായ ഉപയോഗക്രമവും പഠിക്കാനും അനുഭവിച്ചറിയാനും വിപുല അവസരങ്ങളൊരുക്കി കണ്ണങ്കണ്ടിയുടെ ഇ-സ്റ്റോർ തൊണ്ടയാട് ബൈപാസിൽ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യും. വരുംകാല സാങ്കേതികവിദ്യയുടെ സവിശേഷതകൾകൂടി ഉൾക്കൊണ്ട് കേരളത്തിലെ ആദ്യത്തെ ‘നെക്സ്റ്റ് ജനറേഷൻ ഷോറൂം’ എന്ന ആശയത്തിലാണ് പുതിയ സംരംഭമെന്ന് മാനേജിങ് ഡയറക്ടർ പരീദ് കണ്ണങ്കണ്ടി പറഞ്ഞു.
30,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിലെ ഏറ്റവും വലിയ സവിശേഷത ഉപഭോക്താവിന് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണത്തെക്കുറിച്ച് വിശദമായി അറിയാൻ സഹായിക്കുന്ന കസ്റ്റമർ അസിസ്റ്റൻറ് ഡെസ്ക് ആണ്. ഉപകരണം, ബജറ്റ് എന്നിവ മനസ്സിലാക്കി മികച്ച ബ്രാൻഡ് തിരഞ്ഞെടുക്കാൻ മാത്രമല്ല, വാങ്ങുന്ന ഉപകരണത്തിന്റെ ഉപയോഗ രീതിയും സവിശേഷതകളും വിശദമായി പഠിക്കാൻ സൗകര്യമുണ്ടാവും.
‘ഉപകരണത്തിന്റെ എല്ലാ ഫീച്ചറുകളും വാങ്ങുന്നവർക്ക് അറിവുണ്ടാകില്ല. അത് ഉപകരണത്തിന്റെ ആയുസ്സിനെയും പ്രവർത്തനത്തിന്റെ നിലവാരത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്. അത് പരിഹരിക്കും വിധത്തിൽ ടെക്നീഷ്യന്മാരിൽനിന്നെന്നപോലെ സേവനം തികച്ചും സൗജന്യമായി തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഷോറൂമിൽനിന്ന് വാങ്ങുന്ന ഉപകരണത്തെക്കുറിച്ചും അതിന്റെ പ്രവർത്തനരീതിയെക്കുറിച്ചുമുള്ള സംശയങ്ങൾ വാറന്റി കാലാവധി കഴിഞ്ഞാലും നിവാരണം ചെയ്യും. ഉപഭോക്താവ് ഒരിക്കലും കബളിപ്പിക്കപ്പെടരുത്. അവരാണ് ഞങ്ങളുടെ ഏറ്റവും വലിയ സ്വത്ത്’ -പരീദ് കണ്ണങ്കണ്ടി പറയുന്നു.
പലരും വിലക്കുറവിന്റെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സെക്കന്റ്സ് സാധനങ്ങൾ വില കുറച്ചു നൽകിയാണങ്ങനെ ചെയ്യുന്നത്. ഒരിക്കലും ഞങ്ങൾ അങ്ങനെ ചെയ്യില്ല. 30 വർഷത്തെ പാരമ്പര്യമുണ്ട് ഞങ്ങൾക്ക്. പരമാവധി വിലക്കുറവിൽ ഏറ്റവും മികച്ച ഉപകരണങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു.
കസ്റ്റമൈസബിൾ ഹോം ഓട്ടോമേഷൻ എന്നതാണ് മറ്റൊരു സവിശേഷത. വീടിന്റെ സുരക്ഷ ഭദ്രമാക്കുന്ന സംവിധാനങ്ങൾ ഹോം ഓട്ടോമേഷനിലുണ്ട്. ഈ സംവിധാനം നേരിട്ട് അനുഭവിച്ചറിയാനും സൗകര്യമുണ്ട്. പുറമെ ബജറ്റിനിണങ്ങും വിധത്തിൽ 4കെ ഡോൾബി അറ്റ്മോസ് ഹോം തിയറ്റർ അനുഭവിച്ചറിയാനുമുണ്ട് അവസരം.
വിദ്യാർഥികൾ മുതൽ പ്രഫഷനലുകൾ വരെയുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി കസ്റ്റമൈസ് ചെയ്ത ഡെസ്ക് ടോപ് അടക്കമുള്ള കമ്പ്യൂട്ടറുകളുടെ വിപുല ശേഖരം, പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും നൂതന ടെക്നോളജിയിലെ സ്പൂൺ മുതൽ ഹോം തിയറ്റർ വരെയുള്ള ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ്, എന്റർടൈൻമെന്റ് യുഗത്തിലെ പുതിയ ടെക്നോളജി പ്രൊഡക്ടുകൾ.
കമേഴ്സ്യൽ ആൻഡ് റെസിഡൻഷ്യൽ സോളാർ സൊല്യൂഷൻസ്, ടോട്ടൽ എയർകണ്ടീഷനിങ് ആൻഡ് കൂളിങ്, ലൈഫ് സ്റ്റൈൽ അഥവാ ഗ്രൂമിങ് പ്രൊഡക്ട്സ്, കിച്ചൻ അപ്ലയൻസസ്, മോഡുലാർ കിച്ചനുകൾ, ക്രോക്കറി ആൻഡ് നോൺസ്റ്റിക് തുടങ്ങിയവയുടെ അതിവിശാല ഡിസ് പ്ലേയും ശേഖരവും ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി സമ്മാന പദ്ധതികളുണ്ട്. പർച്ചേഴ്സ് ചെയ്യുന്ന ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ സ്വർണകിരീടവും ഡയമണ്ട് പതിച്ച സ്വർണ നെക്ലസും നേടാൻ അവസരമുണ്ട്.
വിവരങ്ങൾക്ക് ഫോൺ: 9072277002, 9072277003.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.