കേരളത്തിൽ പെട്രോൾ 105.41, ഡീസൽ 93.95 രൂപ

കൊ​​ച്ചി: ആ​​ളി​​പ്പ​​ട​​ർ​​ന്ന ജ​​ന​​കീ​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്ക്​ മു​​ന്നി​​ൽ പെ​​ട്രോ​​ളി​​നും ഡീ​​സ​​ലി​​നും കേ​​ന്ദ്രം എ​​ക്​​​സൈ​​സ്​ നി​​കു​​തി കു​​റ​​ക്കു​േ​​മ്പാ​​ൾ കേ​​ര​​ള​​ത്തി​​ൽ പെ​​ട്രോ​​ൾ വി​​ല ശ​​രാ​​ശ​​രി 105.41 രൂ​​പ​​യി​​ൽ എ​​ത്തും. ഡീ​​സ​​ൽ 93.95 രൂ​​പ​​യെ​​ന്ന നി​​ര​​ക്കി​​ലും ല​​ഭി​​ക്കും.

അ​​തേ​​സ​​മ​​യം, ഇ​​പ്പോ​​ഴ​​ത്തെ എ​​ക്​​​സൈ​​സ്​ നി​​കു​​തി​​യി​​ൽ വ​​രു​​ത്തി​​യ കു​​റ​​വ് ന​​രേ​​ന്ദ്ര മോ​​ദി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​ശേ​​ഷം കൂ​​ട്ടി​​യ​​തി​െ​ൻ​റ പ​​കു​​തി പോ​​ലു​​മാ​​കു​​ന്നി​​ല്ല. 2014ൽ ​​പെ​​ട്രോ​​ളി​​ന്​ എ​​ക്​​​സൈ​​സ്​ നി​​കു​​തി 9.48 രൂ​​പ​​യാ​​യി​​രു​​ന്ന​​ത്​ ഇ​​ന്ന്​ 32.90 രൂ​​പ​​യാ​​ണ്. ഡീ​​സ​​ലി​​ന് അ​​ന്ന്​ എ​​ക്​​​സൈ​​സ്​ നി​​കു​​തി​ 3.56 രൂ​​പ ചു​​മ​​ത്തി​​യി​​രു​​ന്ന​​ത് നി​​ല​​വി​​ൽ​​ 31.80 രൂ​​പ​​യു​​മാ​​യി.

മോ​​ദി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​മേ​​റ്റ​​തി​​ന്​ പി​​ന്നാ​​ലെ 2014 ന​​വം​​ബ​​റി​​നും 2016 ജ​​നു​​വ​​രി​​ക്കും ഇ​​ട​​യി​​ൽ ഒ​​മ്പ​​തു​​ത​​വ​​ണ​​യാ​​ണ്​​​ എ​​ക്​​​സൈ​​സ്​ നി​​കു​​തി കൂ​​ട്ടി​​യ​​ത്. അ​​തി​​ലൂ​​ടെ പെ​​ട്രോ​​ളി​​ന്​ 11.77 രൂ​​പ​​യും ഡീ​​സ​​ലി​​ന്​ 13.47 രൂ​​പ​​യും​ 15 മാ​​സം കൊ​​ണ്ട്​ വ​​ർ​​ധി​​പ്പി​​ച്ചു.

Tags:    
News Summary - Kerala's petrol and diesel price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT