മുംബൈ: കെ.എഫ്.സിയുടേയും പിസാഹട്ടിേൻറയും ഇന്ത്യയിലെ വിതരണക്കാർ ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഇതിനുള്ള അംഗീകാരം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) നൽകിയെന്നാണ് റിപ്പോർട്ട്. ദേവയാനി ഇൻറർനാഷണൽ ലിമിറ്റഡ് 400 കോടി രൂപയുടെ 12.5 കോടി ഇക്വിറ്റി ഓഹരികളാണ് വിൽക്കുന്നത്. എന്നാൽ, ഇവയുടെ വില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കെ.എഫ്.സി, പിസ ഹട്ട് എന്നിവക്ക് പുറമേ ടാകോ ബെൽ, കോസ്റ്റ കോഫി, വാങ്കോ, ഫുഡ് സ്ട്രീറ്റ് തുടങ്ങിയ കമ്പനികളുടേയും വിതരണക്കാർ ദേവയാനി ഇൻറർനാഷണൽ ലിമിറ്റഡാണ്. ഇന്ത്യയിൽ ഇവർക്ക് 264 കെ.എഫ്.സി സ്റ്റോറുകളും, 297 പിസ ഹട്ട് സ്റ്റോറുകളുമുണ്ട്. കോസ്റ്റ കോഫിയുടെ 44 സ്റ്റോറുകളും ഇന്ത്യയിൽ ദേവയാനി ഇൻറർനാഷണലിനുണ്ട്.
26 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇവർക്ക് സാന്നിധ്യമുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020-21 സാമ്പത്തിക വർഷത്തിൽ വരുമാനം 25 ശതമാനം ഇടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.