അടുക്കളക്ക് 'തീപിടിക്കുന്നു​'; ഉപ്പ് മുതൽ കർപ്പൂരം വരെ വില വർധന

തൃശൂർ: വിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ് കുടുംബങ്ങൾ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഗൃഹനാഥർ പെടാപാടിലാണ്. മുഖ്യ ആഹാരമായ അരി അടക്കം പലചരക്ക് വസ്തുക്കൾക്കും പച്ചക്കറിക്കും മത്സ‍്യത്തിനും മാംസത്തിനും വില കയറി. അതുകൊണ്ട് തന്നെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. പാചകവാതക വില താഴോട്ട് വന്നിട്ടില്ല. മണ്ണെണ്ണക്കും വില കയറി തന്നെയാണ്. അത് അടുപ്പ് കത്തിക്കുന്നതിനെയും ബാധിക്കുന്നുണ്ട്.

സ്കൂളുകൾ തുറന്നതിനാൽ കുട്ടികൾക്ക് ഉച്ചക്ക് ഭക്ഷണം നൽകി വിടേണ്ടതുണ്ട്. ഇതിന് വിഭവമൊരുക്കാൻ നെട്ടോട്ടത്തിലാണ് അമ്മമാർ. പരിപ്പ്, പയർ, കടല അടക്കം ധാന്യങ്ങൾക്ക് പൊള്ളുന്ന വിലയാണ്. സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽ കിട്ടിയാൽ കുറച്ചെങ്കിലും ആശ്വാസമാവും. എന്നാൽ, 13 സബ്സിഡി സാധനങ്ങളിൽ പലതും എപ്പോഴും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അരിയുടെ വില കയറി തന്നെ നിൽക്കുകയാണ്.

ഉപഭോഗ സംസ്ഥാനമായതിനാൽ ആന്ധ്രയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് വ്യാപാരികൾ. പുതുകൊയ്ത്ത് നടക്കുന്നതിന്‍റെ പേരിൽ വിലകൂടിയ നിലയിൽ തന്നെയാണ്. ജയയുടെയും സുരേഖയുടെയും വില പിടിവിടുന്ന സാഹചര്യമാണ്.

പച്ചക്കറിയിൽ കിലോക്ക് 20 രൂപയിൽ താഴെ ഒന്നും കിട്ടാനില്ല. നേരത്തെ വില കയറിയ സവാളക്കാണ് ഇപ്പോൾ കുറഞ്ഞ വില. 22 രൂപയാണ് സവാളയുടെ ചില്ലറ വില. നേന്ത്രപ്പഴവും ഞാലിപ്പൂവനും അടക്കം പഴങ്ങൾക്കും കൂടിയ വില തന്നെയാണ്. ട്രോളിങ് നിരോധനം തുടങ്ങിയതോടെ തീരം മാത്രമല്ല വറുതിയിൽ. കിട്ടുന്ന മത്സ്യത്തിന്‍റെ അളവ് കുറഞ്ഞ് വിലകയറി. ഒപ്പം ബീഫിനും മട്ടനും അടക്കം വില അടുത്തിടെ കൂടി. കോഴിവില നൂറ് കടന്നിട്ട് മാസങ്ങളായി. 

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​ല​വാ​രം

പ​ല​ച​ര​ക്ക്​

ജ​യ അ​രി - 45

സു​രേ​ഖ - 40

മ​ട്ട - 37

ചെ​റു​മ​ണി - 30

ചെ​റു​പ​യ​ർ - 95

വ​ൻ പ​യ​ർ - 75

പ​രി​പ്പ്​ - 65 - 70

ക​ട​ല - 68

ഗ്രീ​ൻ​പീ​സ്​ - 60

ബോ​ൾ​ക​ട​ല - 120

പ​ച്ച​ക്ക​റി

ത​ക്കാ​ളി - 85

മു​രി​ങ്ങ - 60

കാ​ബേ​ജ്​ - 55

ബീ​ൻ​സ്​ - 50

ബീ​റ്റ്​​റൂ​ട്ട്​ - 50

പാ​വ​ക്ക - 45

ക്യാ​ര​റ്റ്​ - 40

കോ​ളി​ഫ്ല​വ​ർ - 40

കൊ​ത്ത​മ​ര - 40

കും​ബ​ള​ങ്ങ - 35

പ​ട​വ​ലം - 35

ചേ​ന - 32

ഉ​ള്ളി - 32

വെ​ണ്ട - 32

മ​ത്ത​ൻ - 30

പ​യ​ർ - 30

സ​വാ​ള - 22

പ​ഴം

നേ​ന്ത്ര​ൻ - 70

ഞാ​ലി​പൂ​വ​ൻ - 70

പൂ​വ​ൻ - 50

ക​ണ്ണ​ൻ - 40

റോ​ബ​സ്റ്റ്​ - 40

പാ​ള​യ​ൻ കോ​ട​ൻ - 40

മാം​സം

ചി​ക്ക​ൻ - 158

ബീ​ഫ്​ - 340

മ​ട്ട​ൻ - 700

മ​ത്സ്യം

ന​ത്തോ​ലി - 50

കൊ​ഴു​വ - 80

പ​ല​വ​ക - 80

കി​ളി​മീ​ൻ - 140

പ​ല്ലി​ക്കോ​ര - 140

പൂ​വാ​ല​ൻ ചെ​മ്മീ​ൻ - 200

കൂ​ന്ത​ൾ - 200

മാ​ന്ത​ൾ - 240

ഞ​ണ്ട്​ - 240

അ​യ​ല - 260

മ​ത്തി - 300

ഞാ​ര​ൻ ചെ​മ്മീ​ൻ - 400

കേ​ര - 400

വ​റ്റ - 500


Tags:    
News Summary - Kitchen on inflation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2024-12-30 01:28 GMT