അടുക്കളക്ക് 'തീപിടിക്കുന്നു'; ഉപ്പ് മുതൽ കർപ്പൂരം വരെ വില വർധന
text_fieldsതൃശൂർ: വിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ് കുടുംബങ്ങൾ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഗൃഹനാഥർ പെടാപാടിലാണ്. മുഖ്യ ആഹാരമായ അരി അടക്കം പലചരക്ക് വസ്തുക്കൾക്കും പച്ചക്കറിക്കും മത്സ‍്യത്തിനും മാംസത്തിനും വില കയറി. അതുകൊണ്ട് തന്നെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. പാചകവാതക വില താഴോട്ട് വന്നിട്ടില്ല. മണ്ണെണ്ണക്കും വില കയറി തന്നെയാണ്. അത് അടുപ്പ് കത്തിക്കുന്നതിനെയും ബാധിക്കുന്നുണ്ട്.
സ്കൂളുകൾ തുറന്നതിനാൽ കുട്ടികൾക്ക് ഉച്ചക്ക് ഭക്ഷണം നൽകി വിടേണ്ടതുണ്ട്. ഇതിന് വിഭവമൊരുക്കാൻ നെട്ടോട്ടത്തിലാണ് അമ്മമാർ. പരിപ്പ്, പയർ, കടല അടക്കം ധാന്യങ്ങൾക്ക് പൊള്ളുന്ന വിലയാണ്. സപ്ലൈകോയിൽ സബ്സിഡി ഇനത്തിൽ കിട്ടിയാൽ കുറച്ചെങ്കിലും ആശ്വാസമാവും. എന്നാൽ, 13 സബ്സിഡി സാധനങ്ങളിൽ പലതും എപ്പോഴും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അരിയുടെ വില കയറി തന്നെ നിൽക്കുകയാണ്.
ഉപഭോഗ സംസ്ഥാനമായതിനാൽ ആന്ധ്രയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് വ്യാപാരികൾ. പുതുകൊയ്ത്ത് നടക്കുന്നതിന്‍റെ പേരിൽ വിലകൂടിയ നിലയിൽ തന്നെയാണ്. ജയയുടെയും സുരേഖയുടെയും വില പിടിവിടുന്ന സാഹചര്യമാണ്.
പച്ചക്കറിയിൽ കിലോക്ക് 20 രൂപയിൽ താഴെ ഒന്നും കിട്ടാനില്ല. നേരത്തെ വില കയറിയ സവാളക്കാണ് ഇപ്പോൾ കുറഞ്ഞ വില. 22 രൂപയാണ് സവാളയുടെ ചില്ലറ വില. നേന്ത്രപ്പഴവും ഞാലിപ്പൂവനും അടക്കം പഴങ്ങൾക്കും കൂടിയ വില തന്നെയാണ്. ട്രോളിങ് നിരോധനം തുടങ്ങിയതോടെ തീരം മാത്രമല്ല വറുതിയിൽ. കിട്ടുന്ന മത്സ്യത്തിന്‍റെ അളവ് കുറഞ്ഞ് വിലകയറി. ഒപ്പം ബീഫിനും മട്ടനും അടക്കം വില അടുത്തിടെ കൂടി. കോഴിവില നൂറ് കടന്നിട്ട് മാസങ്ങളായി.
നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം
പലചരക്ക്
ജയ അരി - 45
സുരേഖ - 40
മട്ട - 37
ചെറുമണി - 30
ചെറുപയർ - 95
വൻ പയർ - 75
പരിപ്പ് - 65 - 70
കടല - 68
ഗ്രീൻപീസ് - 60
ബോൾകടല - 120
പച്ചക്കറി
തക്കാളി - 85
മുരിങ്ങ - 60
കാബേജ് - 55
ബീൻസ് - 50
ബീറ്റ്റൂട്ട് - 50
പാവക്ക - 45
ക്യാരറ്റ് - 40
കോളിഫ്ലവർ - 40
കൊത്തമര - 40
കുംബളങ്ങ - 35
പടവലം - 35
ചേന - 32
ഉള്ളി - 32
വെണ്ട - 32
മത്തൻ - 30
പയർ - 30
സവാള - 22
പഴം
നേന്ത്രൻ - 70
ഞാലിപൂവൻ - 70
പൂവൻ - 50
കണ്ണൻ - 40
റോബസ്റ്റ് - 40
പാളയൻ കോടൻ - 40
മാംസം
ചിക്കൻ - 158
ബീഫ് - 340
മട്ടൻ - 700
മത്സ്യം
നത്തോലി - 50
കൊഴുവ - 80
പലവക - 80
കിളിമീൻ - 140
പല്ലിക്കോര - 140
പൂവാലൻ ചെമ്മീൻ - 200
കൂന്തൾ - 200
മാന്തൾ - 240
ഞണ്ട് - 240
അയല - 260
മത്തി - 300
ഞാരൻ ചെമ്മീൻ - 400
കേര - 400
വറ്റ - 500
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.