ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് സ്ഥാപനമായ എൽ.ഐ.സിയുടെ ഓഹരി വിൽപനക്കുള്ള നടപടികൾക്ക് ജനുവരി അവസാനം തുടക്കം കുറിക്കുമെന്ന് സൂചന. ഇതിെൻറ ഭാഗമായി ഐ.പി.ഒയെ കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രോസ്പെക്ട് എൽ.ഐ.സി പുറത്തിറക്കും. നിലവിൽ സാമ്പത്തിക വർഷത്തിെൻറ മൂന്നാംപാദ ലാഭഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്കൊപ്പം ഐ.പി.ഒക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളും എൽ.ഐ.സിയിൽ ത്വരിതഗതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജനുവരിയിൽ നടപടികൾക്ക് തുടക്കം കുറിച്ച് ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഐ.പി.ഒ പൂർത്തിയാക്കാനാണ് എൽ.ഐ.സി ലക്ഷ്യമിടുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.
ഓഹരി വിൽപനയിലൂടെ 15 ലക്ഷ്യം കോടി സ്വരൂപിക്കാനാണ് എൽ.ഐ.സി ലക്ഷ്യമിടുന്നത്. ഓഹരികളിൽ 20 ശതമാനം വിദേശ നിക്ഷേപകർക്കായിരിക്കും. നേരത്തെ പോളിസി ഉടമകളോട് ഓഹരി വിൽപനയുടെ ഭാഗമാവാൻ എൽ.ഐ.സി അഭ്യർഥിച്ചിരുന്നു. ഇതിെൻറ ഭാഗമായി പോളിസി ഉടമകളുടെ പാൻകാർഡ് വിവരങ്ങളും എൽ.ഐ.സി തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.