ന്യൂഡൽഹി: ഓഹരി വിപണിയിൽ ഉടലെടുത്ത അസ്ഥിരതകൾ എൽ.ഐ.സി ഐ.പി.ഒക്ക് തടസമാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. യുക്രെൻ-റഷ്യ പ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നയതന്ത്രതലത്തിൽ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ബജറ്റിന് പിന്നാലെ വ്യവസായികളുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർമ്മല സീതാരാമന്റെ പ്രസ്താവന. ഐ.പി.ഒയുടെ ഡി.ആർ.എച്ച്.പി(ഡ്രാഫ്റ് റെഡ് ഹെറിങ് പ്രൊസ്പക്ട്സ്) പുറത്ത് വന്നു കഴിഞ്ഞു. ഇതിന് പിന്നാലെ ഐ.പി.ഒയെ കുറിച്ച് ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, ഐ.പി.ഒയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രസർക്കാറിന്റെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒകളിലൊന്നാണ് എൽ.ഐ.സിയുടേത്. ഇൻഷൂറൻസ് കമ്പനിയുടെ അഞ്ച് ശതമാനം ഓഹരികളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്നും ഉയർന്ന എണ്ണവില മൂലവും ഓഹരി വിപണിയിലുണ്ടായ പ്രതിസന്ധി സർക്കാറിന്റെ മുന്നിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അസാധാരണമായ നടപടികൾ സ്വീകരിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.