ന്യൂഡൽഹി: എൽ.ഐ.സിയുടെ വിൽപന ഈ സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിലുണ്ടാവുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സുബ്രമണ്യൻ കൃഷ്ണമൂർത്തി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ ഈ വർഷം 1.75 ലക്ഷം കോടി സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് പെട്രോളിയത്തിന്‍റെ സ്വകാര്യവൽക്കരണവും നാലാം പാദത്തിൽ നടക്കും. ഈ വർഷം സ്വകാര്യവൽക്കരണത്തിന്‍റെ ചരിത്രത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്ന വർഷമായിരിക്കും. ഗോൾഡ്മാൻ സാച്ചസ്, സിറ്റി ഗ്രൂപ്പ്, ഗ്ലോബൽ മാർക്കറ്റസ് ഇന്ത്യ, നൊമുറ ഫിനാഷ്യൽ അഡ്വൈസറി തുടങ്ങി 10ഓളം സ്ഥാപനങ്ങളെ എൽ.ഐ.സി ഓഹരി വിൽപനയുടെ പ്രവർത്തനങ്ങൾക്കായി സമീപിച്ചിട്ടുണ്ട്.
എൽ.ഐ.സിയുടെ വിൽപനക്കുള്ള നിയമോപദേശം നൽകുന്നതിനായി സിറിൽ അമർചന്ദ് മംഗളദാസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.