ന്യൂഡൽഹി: എൽ.ഐ.സി ഓഹരി ചൊവ്വാഴ്ച ഓഹരി വിപണിയിൽ (ബി.എസ്.ഇ, എൻ.എസ്.ഇ) ലിസ്റ്റ് ചെയ്യും. വിൽപനക്കായി മാറ്റിവെച്ച മൂന്നര ശതമാനം (22.13 കോടി) ഓഹരിക്ക് മൂന്നിരട്ടി അപേക്ഷകരാണെത്തിയത്.
20,557 കോടി രൂപ ഇതുവഴി സർക്കാറിന് സമാഹരിക്കാൻ കഴിഞ്ഞു. ഈ മാസം ഒമ്പതു മുതൽ 12വരെയായിരുന്നു പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ). 12ന് അപേക്ഷകർക്ക് ഓഹരി അനുവദിച്ചു. തുടർന്നാണ് പൊതുവ്യാപാരത്തിനായി ഓഹരികൾ ചൊവ്വാഴ്ച വിപണിയിൽ എത്തുന്നത്.
കനത്ത പണപ്പെരുപ്പവും ആഗോള സാഹചര്യങ്ങളും മൂലം വിപണി കൂപ്പുകുത്തി നിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഐ.പി.ഒയിലൂടെ എൽ.ഐ.സി ലിസ്റ്റ് ചെയ്യപ്പെടുന്നത്. 902-949 ആണ് ഓഹരിയുടെ പ്രൈസ് ബാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.