ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയും ഇന്ധന വിലയും വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില 15 രൂപയാണ് വർധിപ്പിച്ചത്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
14.2 കിലോ ഗ്രാം സിലിണ്ടറിന്‍റെ കൊച്ചിയിലെ വില 906.50 രൂപയാണ്. ഈ വർഷം മാത്രം 205.50 രൂപയാണ് ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത്.
അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വിലയിൽ മാറ്റമില്ല. സിലിണ്ടർ ഒന്നിന് 1,728 രൂപയാണ് വില.
തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 105 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 105 രൂപ 18 പൈസയും ഡീസലിന് 98 രൂപ 38 പൈസയുമാണ് പുതുക്കിയ വില.
കോഴിക്കോട് പെട്രോളിന് ലിറ്ററിന് 103.42 രൂപയും ഡീസലിന് 96.74 രൂപയുമായി വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോൾ വില 103.12 രൂപയും ഡീസൽ വില 96.42 രൂപയുമായി.
13 ദിവസം കൊണ്ട് ഡീസലിന് 2.97 രൂപയും പെട്രോളിന് 1.77 രൂപയുമാണ് കൂട്ടിയത്. ചൊവ്വാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയിരുന്നു. പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്.
സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഒരു ദിവസം കൊണ്ട് ഒന്നര ഡോളർ കൂടി ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.