പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില 10 രൂപ കുറച്ച് രാജ്യത്തെ എണ്ണ കമ്പനികൾ. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. നിലവിലെ 819 രൂപയിൽ നിന്ന് 809 രൂപയായി വില കുറയും.

പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വില കുറച്ച വിവരം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വർധിച്ചിരുന്നു.

ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില ഫെബ്രുവരിയിൽ ഇത്​ 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന്​ ഇത്​ 769 രൂപയും 25ന്​ 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി‍യിരുന്നു.

തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചാത്തലത്തിൽ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വിലയിലും നേരിയ കുറവ്​ വരുത്തിയിരുന്നു.

Tags:    
News Summary - LPG Price Cut by Rs 10, 14.20-kg Cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT