രാജ്യത്ത്​ പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത്​ പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ്​ വർധിപ്പിച്ചത്​. സിലിണ്ടറൊന്നിന്​ 25 രൂപയാണ്​ കൂട്ടിയത്​.

ഇതോടെ രാജ്യത്തെ ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വർധിച്ചു. അതേസമയം, വാണിജ്യ സിലിണ്ടറിന്‍റെ വില നാല്​ രൂപ കുറച്ചു. 1619 രൂപയാണ്​ വാണിജ്യ സിലിണ്ടറിന്‍റെ വില. നേരത്തെ കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിൻെറ വിലയും വർധിപ്പിച്ചിരുന്നു.

അതേസമയം, ഇന്ധന നികുതി കുറക്കാനാവില്ലെന്ന്​ ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.പി.എ സർക്കാർ ഓയിൽ ബോണ്ടുകൾ ഇറക്കിയതി​നാൽ നികുതി കുറച്ച്​ വില പിടിച്ചു നിർത്താനാവില്ലെന്നായിരുന്നു നിർമല സീതാരാമന്‍റെ വാദം.

Tags:    
News Summary - LPG prices rise again in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT