മസ്കത്ത്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗോൾഡൻ സമ്മർ ഓഫറുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് മൂന്നുവരെ നീളുന്ന ഓഫർ പ്രകാരം ഒമാനിലെ മലബാർ ഗോൾഡിന്റെ എല്ലാ ഷോറൂമുകളിൽനിന്നും വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സൗജന്യ സ്വർണനാണയങ്ങൾ നേടാനുള്ള അവസരം ലഭിക്കും. 500 റിയാൽ വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാൻ അവസരമുണ്ടാകും.
300 റിയാൽ വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയം സൗജന്യമായി നേടാൻ സാധിക്കും. ഉപഭോക്താക്കളുടെ ജ്വല്ലറി പർച്ചേസ് അനുഭവം കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഗോൾഡൻ സമ്മർ ഓഫറുകൾ അവതരിപ്പിച്ചതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാല്‍ അഹ്മദ് പറഞ്ഞു.
മൈൻ, എറ, വിരാസ്, എത്നിക്സ്, നുവ, പ്രെഷ്യ, ഡിവൈൻ തുടങ്ങി നിരവധി എക്സ്ക്ലൂസിവ് ബ്രാൻഡുകളിൽ ഉൾക്കൊള്ളുന്ന ആയിരക്കണക്കിന് ഡിസൈനുകളുടെ ആഭരണ ശേഖരങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരമായ ‘നുവ’ ലോകമെമ്പാടുമുള്ള ആഭരണ പ്രേമികൾക്കിടയിൽ ഇതിനകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും എക്സ്ചേഞ്ച് ചെയ്യുമ്പോൾ നൂറുശതമാനം മൂല്യവും ആഭരണങ്ങൾക്ക് സൗജന്യ ആജീവനാന്ത മെയിന്റനൻസും അടക്കമുള്ള മലബാർ പ്രോമിസിലൂടെ എല്ലാ പർച്ചേസുകളിലും മികച്ച മൂല്യം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉറപ്പുവരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.