എ​ൻ.​എം.​സി ഹോ​സ്പി​റ്റ​ൽ ഡി​സ്‌​കൗ​ണ്ട് പ​ദ്ധ​തി ക​രാ​ർ

പു​തു​ക്കി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

‘ഒ​മാ​ൻ മ​ല​യാ​ളി​ക​ൾ’ എ​ൻ.​എം.​സി ഹോ​സ്പി​റ്റ​ൽ ഡി​സ്‌​കൗ​ണ്ട് പ​ദ്ധ​തി ക​രാ​ർ പു​തു​ക്കി

മ​സ്ക​ത്ത്​: വാ​ട്​​സാ​പ്​ കൂ​ട്ടാ​യ്മ​യാ​യ ഒ​മാ​ൻ മ​ല​യാ​ളി​ക​ൾ തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും എ​ൻ.​എം.​സി ഹോ​സ്പി​റ്റ​ൽ ഡി​സ്‌​കൗ​ണ്ട് പ​ദ്ധ​തി ക​രാ​ർ പു​തു​ക്കി.

അ​ൽ ഗു​ബ്ര എ​ൻ.​എം.​സി സ്‌​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ മ​ല​യാ​ളി​ക​ൾ വാ​ട്സാ​പ്പ് ഗ്രൂ​പ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ റ​ഹീം വെ​ളി​യ​ങ്കോ​ടും എ​ൻ.​എം.​സി ഗ്രൂ​പ് ഒ​മാ​ൻ ക​ൺ​ട്രി ഹെ​ഡ് മു​ഹ​മ്മ​ദ്‌ അ​ൽ ഷി​ബി​ലി​യും ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

ഗ്രൂ​പ് കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ ശി​വ​പു​രം, എ​ൻ.​എം.​സി ഗ്രൂ​പ് ഓ​പ​റേ​ഷ​ൻ ഹെ​ഡ് അ​ജിം ഷാ, ​മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മാ​രാ​യ ഷാ​ജി എം. ​ജോ​ൺ, ഫ​ർ​ദീ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​തു​വ​രെ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും തു​ട​ർ​ന്നും ഒ​മാ​ൻ മ​ല​യാ​ളി​ക​ൾ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ലു​ള്ള എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും തു​ട​ർ​ന്നും ല​ഭി​ക്കും.

ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണ​ർ, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ എ​ന്നീ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ഫീ​സ് എ​ല്ലാ ഒ​മാ​ൻ മ​ല​യാ​ളി​ക​ൾ വാ​ട്സാ​പ് ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ക്കും ഒ​രു റി​യാ​ൽ മാ​ത്ര​മാ​യി​രി​ക്കും.

എ​ല്ലാ ചി​കി​ത്സ​ക​ൾ​ക്കും 20 മു​ത​ൽ 50 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടും ല​ഭി​ക്കും. കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ഒ​രു ഡെ​ലി​വ​റി പാ​ക്കേ​ജും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​യി​രി​ക്കും. ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഒ​രു പ്ര​ത്യേ​ക പാ​ക്കേ​ജും ഇ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - NMC Hospital Discount Scheme Updated by Oman Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.