സ​ലാ​ല​യി​ൽ ന​ട​ക്കു​ന്ന ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ സ​ലാ​ല​യി​ൽ തു​ട​ക്കം

മ​സ്ക​ത്ത്​: ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ നാ​ലാം പ​തി​പ്പി​ന്​ സ​ലാ​ല​യി​ൽ തു​ട​ക്ക​മാ​യി. ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ശാ​ഖ​യു​ടെ​യും ഒ​മാ​നി​ലെ ബ​ഹ്‌​റൈ​ൻ എം​ബ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഫ്ര​ൻ​ഡ്ഷി​പ് സൊ​സൈ​റ്റി​യാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ത്ത്​ ദി​വ​സം നീ​ളും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ പ്ര​ദ​ർ​ശ​നം കാ​ണാ​നെ​ത്തി​യ​ത്.

ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ല്ല അ​ൽ റ​വാ​സ് പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രാ​ദേ​ശി​ക, ഗ​ൾ​ഫ് വി​പ​ണി​യി​ൽ ഒ​മാ​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് എ​ക്‌​സി​ബി​ഷ​നെ​ന്നും ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ ദേ​ശീ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ദേ​ശീ​യ സ​മി​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ലാ​ല ഗ്രാ​ൻ​ഡ് മാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 33 ഒ​മാ​നി, ബ​ഹ്‌​റൈ​ൻ സം​രം​ഭ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ക, വ്യാ​പാ​ര വി​നി​മ​യ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ക, വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ന്ന​തി​നും അ​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മൂ​ന്ന്​ പ​തി​പ്പു​ക​ളു​ടെ​യും മി​ക​ച്ച വി​ജ​യ​മാ​ണ്​ ഒ​മാ​നി-​ബ​ഹ്‌​റൈ​നി ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ നാ​ലാം പ​തി​പ്പി​ന്​ പ്രേ​ര​ക​മാ​യ​തെ​ന്ന്​ ഒ​മാ​നി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ജു​മാ ബി​ൻ അ​ഹ്മ​ദ് അ​ൽ ഖാ​ബി പ​റ​ഞ്ഞു.

മു​ൻ പ​തി​പ്പു​ക​ൾ സാ​മ്പ​ത്തി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ര​ണ്ട് സാ​ഹോ​ദ​ര്യ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി തു​റ​ക്കു​ന്ന​തി​ലും സം​രം​ഭ​ക​ർ വ​ഹി​ച്ച പ​ങ്ക്​ പ്രാ​ധാ​ന്യ​മു​ള്ള​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ലും വ്യ​വ​സാ​യ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലും ഇ​രു സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളു​ടെ​യും സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഫ്ര​ൻ​ഡ്ഷി​പ് സൊ​സൈ​റ്റി വ​ഹി​ക്കു​ന്ന പ്ര​ധാ​ന പ​ങ്കി​നെ കു​റി​ച്ച്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ബ്രാ​ഞ്ചി​ന്‍റെ ത​ല​വ​ൻ ന​യീ​ഫ് ബി​ൻ ഹ​മീ​ദ് ഫാ​ദ​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - Omani-Bahrain product exhibition starts in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.