ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്

​ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം തകരാർ; സൂക്കർബർഗിന് നഷ്ടം 24,000 കോടി

വാഷിങ്ടൺ: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിലായതിലൂടെ മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗിന് 24,000 കോടിയുടെ നഷ്ടം. സൂക്കർബഗിന്റെ ആസ്തി ഏകദേശം മൂന്ന് ബില്യൺ ഡോളർ ഇടിഞ്ഞ് 176 ബില്യൺ ഡോളറായി കുറഞ്ഞു. ബ്ലുംബർഗിന്റെ ബില്യയണേഴ്സ് ഇൻഡക്സ് പ്രകാരം നാലാം സ്ഥാനത്താണ് മാർക്ക് സൂക്കർബർഗ് ഉള്ളത്.

ഒരു മണിക്കൂർ സമയം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനം തടസ്സപ്പെട്ടതിന് പിന്നാലെ മെറ്റയുടെ ഓഹരിവില 1.6 ശതമാനം ഇടിഞ്ഞിരുന്നു. വാൾസ്ട്രീറ്റിൽ ഓഹരിയൊന്നിന് 490.22 ഡോളറിലാണ് മെറ്റയുടെ വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായത്. രാത്രി എട്ടരയോടെയായിരുന്നു ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയത്. ഒരു മണിക്കൂറിന് ശേഷമാണ് ഇരു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടേയും പ്രവർത്തനം സാധാരണനിലയിലായത്. തകരാർ ഉണ്ടായ സമയത്ത് ഉപഭോക്താക്കൾക്ക് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാനോ ലോഗ് ഔട്ട് ചെയ്യാനോ സാധിച്ചിരുന്നില്ല. 

Tags:    
News Summary - Mark Zuckerberg loses $3 billion after Facebook, Instagram global outage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT