ന്യൂഡൽഹി: മാരുതി സുസുക്കി ട്രൂ വാല്യൂ 50 ലക്ഷം ഉപയോഗിച്ച കാറുകളുടെ വിൽപനയെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. 2001ലാണ് മാരുതി പ്രീ-ഓൺഡ് കാർ (സെക്കൻഡ് ഹാൻഡ് കാർ) ബ്രാൻഡായ ‘ട്രൂ വാല്യൂ’ അവതരിപ്പിച്ചത്. 22 വർഷം വിജയകരമായി പൂർത്തിയാക്കിയതോടെ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സെക്കൻഡ് ഹാൻഡ് കാർ ബ്രാൻഡായി ‘ട്രൂ വാല്യൂ’ മാറിയതായി മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടിവ് ഓഫിസർ, ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു. 281ലധികം നഗരങ്ങളിൽ ‘ട്രൂ വാല്യൂ’ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.