കോഴിക്കോട്: സാഹിത്യ നഗരിയെ സംഗീത സാന്ദ്രമാക്കി ‘മധുമയമായ് പാടാം സ്വന്തം എം.ജിയോടൊപ്പം’ മെഗാ സംഗീത പരിപാടി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വ്യാഴാഴ്ച അരങ്ങേറും. കേരളത്തിന്റെ സ്വന്തം ഗായകൻ എം.ജി. ശ്രീകുമാർ സംഗീത യാത്രയുടെ 40 വർഷം പൂർത്തിയാക്കുന്ന മുഹൂർത്തം കോഴിക്കോടിന്റെ സംഗീതാസ്വാദകരോടൊപ്പം ആഘോഷമാക്കുകയാണ് ‘മാധ്യമം’. എം.ജി ശ്രീകുമാറിന്റെ സംഗീതയാത്രയുടെ 40ാം വാർഷികം അടയാളപ്പെടുത്തുന്ന മെഗാ സംഗീത വിരുന്നിന് ഡിസംബർ 28ന് വൈകീട്ട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ തിരശ്ശീല ഉയരും.
ഈ ആഘോഷവേള ഗംഭീരമാക്കാൻ വൻ താരനിരയാണ് അരങ്ങിലെത്തുന്നത്. വേറിട്ട ആലാപന ശൈലികൊണ്ട് യുവാക്കളുടെ ഹരമായി മാറിയ വിധു പ്രതാപ്, ടെലിവിഷൻ ഷോയിലൂടെ രംഗത്തെത്തി മലയാള സംഗീതരംഗത്തെ വിസ്മയമായി മാറിയ മൃദുല വാര്യർ, അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ അക്ബർ ഖാൻ, ലിപിൻ, ജാസിം ജമാൽ, മിയ, മേധ മെഹർ, വ്യത്യസ്ത ഗാനാലാപന ശൈലികൊണ്ട് ആസ്വാദക മനസ്സിൽ ഇടം നേടിയ അഞ്ജു ജോസഫ്, രേഷ്മ രാഘവേന്ദ്ര, വയലിനിൽ വിസ്മയം തീർക്കാൻ വേദമിത്ര തുടങ്ങി നിരവധിപേർ സംഗീതരാവിൽ ഒത്തുചേരും. www.madhyamam.com/mgshow എന്ന വെബ്സൈറ്റിലൂടെയും ‘മാധ്യമം’ വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതോടൊപ്പം നേരിട്ടും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.